0ന് മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന.

ബി.ജെ.പിയും എന്‍.ഡി.എയും വന്‍ വിജയം നേടിയതോടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള ആലോചനയിലാണ് എന്‍.ഡി.എ ക്യാമ്പുള്ളത്.

0

വന്‍ ഭൂരിപക്ഷം നേടിയതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബി.ജെ.പി. ഈ മാസം 30ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. ലോക്സഭ പിരിച്ചുവിടാനുള്ള പ്രമേയം ഇന്ന് വൈകീട്ട് ചേരുന്ന മന്ത്രിസഭാ യോഗം പാസാക്കും.

ബി.ജെ.പിയും എന്‍.ഡി.എയും വന്‍ വിജയം നേടിയതോടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള ആലോചനയിലാണ് എന്‍.ഡി.എ ക്യാമ്പുള്ളത്. വോട്ടെണ്ണിക്കഴിഞ്ഞ ശേഷമുള്ള അന്തിമ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. അതിന് ശേഷമായിരിക്കും സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കുക.

അടുത്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നേക്കുമെന്നാണ് സൂചന. അതിന് മുന്നോടിയായി സഖ്യകക്ഷികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മന്ത്രിസ്ഥാനങ്ങള്‍ എന്നിവയില്‍ ധാരണയിലെത്താനാണ് ബി.ജെ.പിയുടെ ശ്രമം. പാര്‍ട്ടി പാര്‍ലമെന്‍ററി ബോര്‍ഡ് ചേര്‍ന്നായിരിക്കും ഇക്കാര്യങ്ങളില്‍ ധാരണയാവുക. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് അവസാന കാബിനറ്റ് യോഗം ചേരും. നിലവിലെ ലോക്സഭ പിരിച്ചുവിടാന്‍ നിര്‍ദേശിക്കുന്ന പ്രമേയം രാഷ്ട്രപതിക്ക് സമര്‍‍പ്പിക്കും. ശേഷം അവസാന മന്ത്രിസഭയും ചേരു

അതിനിടെ ഇന്ന് രാവിലെ നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എല്‍.കെ അദ്വാനിയെയും മുരളീമനോഹര്‍ ജോഷിയെയും സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. ഈ മാസം 29ന് നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരണാസി സന്ദര്‍ശിക്കുമെന്നും വിവരങ്ങളുണ്ട്.

You might also like

-