ലുലു ഇ .എം .ടി ഗ്ലോബൽ ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു

ജൂനിയർ വിഭാഗത്തിൽ അബ്ദുല്ല അൽ മസൂദ് മദ്രസ്സയിലെ സിയാൻ സയ്യിദ് അൻവറും,സീനിയർ വിഭാഗത്തിൽ സലഫി മദ്രസ്സയിലെ ബാസിൽ ജാബിറും ഒന്നാം സമ്മാനത്തിന് അർഹരായി

0

ലുലു ഹൈപ്പർ മാർക്കറ്റും ഇ എം ടി ഗ്ലോബലും സംയുക്തമായി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിൽ
ജൂനിയർ വിഭാഗത്തിൽ അബ്ദുല്ല അൽ മസൂദ് മദ്രസ്സയിലെ സിയാൻ സയ്യിദ് അൻവറും,സീനിയർ വിഭാഗത്തിൽ സലഫി മദ്രസ്സയിലെ ബാസിൽ ജാബിറും ഒന്നാം സമ്മാനത്തിന് അർഹരായി.ജൂനിയർ വിഭാഗത്തിൽ സലഫി മദ്രസയിലെ കെൻസ് അഹ്മദ് ജാബിർ രണ്ടാം സ്ഥാനവും,ലേൺ ദ ഖുർആൻ ഹിഫ്ള് മദ്രസയിലെ തഹാനി അലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സീനിയർ വിഭാഗത്തിൽ നടന്ന മത്സരത്തിൽ ആദിൽ ഹുസ്സൈൻ,റഹാൻ അബ്ദുൽ റഹ്‌മാൻ,സുഫിയാൻ ഷൗക്കത്ത് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.ദുറൂസുൽ ഖുർആൻ മദ്രസയിലെ മുഹമ്മദ് അഫീഫ് അൻവർ മൂന്നാം സ്ഥാനവും നേടി.റിയാദിലെ 22 മദ്രസ്സകളിലെയും,മൂന്ന് സ്‌കൂളുകളിലെയും വിദ്യാർത്ഥികൾ ആണ് മത്സരങ്ങളിൽ പങ്കെടുത്തത്.
പരിശുദ്ധ ഖുർആന്റെ പ്രാധാന്യം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ വിദ്യാലയങ്ങൾക്ക് പുറമെ നടത്തുന്ന ഇത്തരം മത്സരങ്ങൾ കൊണ്ട് സാധ്യമാകുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്യവേ സ്വദേശി വ്യാപാര പ്രമുഖനായ ഡോക്ടർ സൈദ് അൽ റബിയ പറഞ്ഞു.ഇ എം ടി ഗ്ലോബൽ ഡയറക്ടർ നാസർ കാരന്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫ്‌ളീറിയ ഗ്രൂപ്പ് എം.ഡി.അഹമ്മദ് കോയ,ലുലു മാർക്കറ്റിംഗ് മാനേജർ അബ്ദുള്ള ഹംദാൻ,നെസ്റ്റോ ബി ഡി ഓ നാസർ കല്ലായി,മലബാർ ഗോൾഡ് റിയാദ് റീജണൽ മാനേജർ ഷബീർ,ഇബ്രാഹിം സുബ്ഹാൻ,എൻ ആർ കെ ചെയർമാൻ അഷറഫ് വടക്കേവിള,മോഡേൺ സ്‌കൂൾ പ്രിൻസിപ്പൽ ഡോക്ടർ മുഹമ്മദ് ഹനീഫ്,ഇന്ത്യ ഫോറം പ്രസിഡന്റ് ഡോക്ടർ അഷറഫ്,എൻജിനീയർ ഷക്കീൽ,റാഫി കൊയിലാണ്ടി ,സലിം കളക്കര,അലവിക്കുട്ടി ഒളവട്ടൂർ,ഡേ എൻ ഡേ പ്രതിനിധി മുഹമ്മദ് റിയാസ്,ബാബു എമ്പർ,ഒമാൻ എയർ പ്രതിനിധി സനോജ്,ഫോർക്ക പ്രതിനിധി സനൂപ് പയ്യന്നൂർ,സത്താർ കായംകുളം,സിറ്റിഫ്‌ളവർ പ്രതിനിധി സുബിൻ എന്നിവർ സംസാരിച്ചു.മതകാര്യ വിഭാഗം ഉദ്യോഗസ്ഥരായ
ഷെയ്ഖ് റഷാദ് ലർദി,ഷെയ്ഖ് സയീദ് മുഹമ്മദ്,ഷെയ്ഖ് ഹസൻ സുബ്ഹാൻ എന്നിവർ വിധികർത്താക്കളായിരുന്നു.കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നും,ഇത്തരം പരിപാടികൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.ഡയറക്ടർ സഹീർ തിരൂരിന്റെ നേതൃത്വത്തിൽ ജേതാക്കൾക്കുള്ള നെസ്റ്റോ ക്യാഷ് പ്രൈസും,സമ്മാനങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.തുടർന്ന് മുഘ്യതിഥിയായ ഡോക്ടർ റബിയയെയും,വിധികർത്താക്കളെയും ആദരിച്ചു.ഇ എം ടി ഗ്ലോബൽ ഡയറക്ടർമാരായ ഉബൈദ് എടവണ്ണ ആമുഖ പ്രഭാഷണം നടത്തുകയും,ബഷീർ പാങ്ങോട് നന്ദിയും പറഞ്ഞു

You might also like

-