ജപ്പാൻ തകർത്ത റഷ്യൻ കപ്പൽ കണ്ടെത്തി : കപ്പലിലുള്ളത് 5550 പെട്ടി സ്വർണക്കട്ടികൾ അടങ്ങിയ നിധി പേടകം
സിയൂൾ: 1905 ൽ മുങ്ങിയ റഷ്യൻ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; ദക്ഷിണ കൊറിയയിലെ ഉല്ലെംഗ്ഡോ ദ്വീപിലെ മുങ്ങൽ വിദഗ്ദ്ധരാണ് കപ്പൽ കണ്ടെത്തിയത്. 5500 പെട്ടി സ്വർണക്കട്ടികളുണ്ടെന്നാണ് നിഗമനം. ഇതിന് 133 ബില്യൺ ഡോളർ വിലവരുമെന്നാണ് കണക്കാക്കുന്നത്.
നാനൂറിലേറെ മീറ്റർ ആഴത്തിലാണ് കപ്പൽ തകർന്നു കിടക്കുന്നത്. വർഷങ്ങളായി ഈ കപ്പൽ കണ്ടെത്താൻ ശ്രമം നടക്കുകയായിരുന്നു. ദക്ഷിണ കൊറിയ, ചൈന, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുങ്ങൽ വിദഗ്ദ്ധരാണ് ഈ കപ്പൽ കണ്ടെത്താൻ വേണ്ടി ശ്രമിച്ചിരുന്നത്.റഷ്യൽ നാവികസേനയുടെ കപ്പലായ ദിമിത്രി ഡോൺസ്കോ ആണ് 1905 ൽ മുങ്ങിപ്പോയത്. ജപ്പാൻ യുദ്ധക്കപ്പലുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഡോൺസ്കോ തകർന്നത്. 60 റഷ്യൻ സൈനികർ അന്ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ 120 പേരെ അന്ന് ജപ്പാൻ സൈനികർ തടവിലാക്കിയിരുന്നു