ക്ഷേമപെന്‍ഷന്‍ വിതരണം ആരംഭിച്ചതിന്​ പിന്നാലെ ബാങ്കുകള്‍ക്ക്​ മുന്നില്‍ നീണ്ട നിര

അഞ്ച്​ ദിവസം കൊണ്ട്​ പെന്‍ഷന്‍ കൊടുത്ത്​ തീര്‍ക്കാനാണ്​ നിലവില്‍ ഉദ്ദേശിക്കുന്നത്

0

തിരുവനന്തപുരം: സംസ്ഥാനത്ത്​ ക്ഷേമപെന്‍ഷന്‍ വിതരണം ആരംഭിച്ചതിന്​ പിന്നാലെ ബാങ്കുകള്‍ക്ക്​ മുന്നില്‍ നീണ്ട നിര. തലസ്ഥാന നഗരത്തിലുള്‍പ്പടെ ബാങ്കുകളില്‍ പെന്‍ഷന്‍ വാങ്ങാനായി നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ആളുകള്‍​ എത്തുകയാണ്​​. അതേസമയം, ബാങ്കുകള്‍ക്ക്​ മുന്നിലെ പെന്‍ഷന്‍കാരുടെ തിരക്ക്​ നിയന്ത്രിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​ പറഞ്ഞു.പെന്‍ഷന്‍ വാങ്ങാന്‍ ബാങ്കുകള്‍ക്ക്​ മുന്നില്‍ തിരക്ക്​ കൂട്ടിയാല്‍ ഇത്​ നല്‍കുന്നത്​ നിര്‍ത്തിവെയ്​ക്കും. അഞ്ച്​ ദിവസം കൊണ്ട്​ പെന്‍ഷന്‍ കൊടുത്ത്​ തീര്‍ക്കാനാണ്​ നിലവില്‍ ഉദ്ദേശിക്കുന്നത്​. ആവശ്യമെങ്കില്‍ ഇത്​ 10 ദിവസമാക്കി ദീര്‍ഘിപ്പിക്കുമെന്നും തോമസ്​ ഐസക്​ പറഞ്ഞു.

You might also like

-