തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഇളവുകൾ ഓഗസ്റ്റ് 23 മുതൽ 50 ശതമാനം സീറ്റിങ് ശേഷിയുള്ള തിയേറ്ററുകൾ തുറക്കും

ബൊട്ടാണിക്കൽ ഗാർഡനുകൾ, ബോട്ട് ഹൗസുകൾ തുടങ്ങിയവ തുറന്നിരിക്കും. എല്ലാ കടകളും രാത്രി 10 വരെ തുറക്കാൻ അനുമതിയുണ്ട്. ഐടി ഓഫീസുകൾക്ക് 100 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാം

0

ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക്ഡൗൺ സെപ്റ്റംബർ 6 വരെ നീട്ടി. രണ്ടാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. ചില ഇളവുകൾ ഇതൊടോപ്പം പ്രഖ്യാപിക്കുകയും ചെയ്തു.സംസ്ഥാനത്ത് ഓഗസ്റ്റ് 23 മുതൽ 50 ശതമാനം സീറ്റിങ് ശേഷിയുള്ള തിയേറ്ററുകൾ തുറക്കാൻ അനുമതിയുണ്ട്. ബീച്ചുകൾ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. ബീച്ച് പരിസരത്ത് ജോലി ചെയ്യുന്ന ചെറുകിട വ്യാപാരികൾക്കും കടയുടമകൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ കോർപ്പറേഷൻ നിർദേശം നൽകി. സുവോളജിക്കൽ പാർക്കുകൾ, ബൊട്ടാണിക്കൽ ഗാർഡനുകൾ, ബോട്ട് ഹൗസുകൾ തുടങ്ങിയവ തുറന്നിരിക്കും. എല്ലാ കടകളും രാത്രി 10 വരെ തുറക്കാൻ അനുമതിയുണ്ട്. ഐടി ഓഫീസുകൾക്ക് 100 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാം. ആന്ധ്രയിലേക്കും കർണാടകയിലേക്കും ഉള്ള അന്തർ സംസ്ഥാന പൊതുഗതാഗതം അനുവദിക്കും.തമിഴ്നാട്ടിൽ 1,668 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു.

You might also like

-