news update …കർണാടകയിൽ കുമാരസ്വാമി സർക്കാർ വിശ്വാസവോട്ടെടുപ്പ്

രാവിലെ 11 മണിക്ക് നിയമസഭയിൽ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിചു . 16 വിമത എം എൽ എമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എൽ എമാർ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധി...

0

ബെംഗളുരു: കർണാടകത്തിൽ കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് നേരിടുകയാണ് . രാവിലെ 11 മണിക്ക് നിയമസഭയിൽ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിചു . 16 വിമത എം എൽ എമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എൽ എമാർ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് വിശ്വാസവോട്ടിലേക്ക് എത്തിയത്.

രാജിവച്ച 12 എംഎൽഎമാരും നിലവില്‍ മുംബൈയിൽ തുടരുകയാണ്. സഭയിൽ എത്തില്ലെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകർ, ആനന്ദ് സിംഗ്, റോഷൻ ബെയ്‌ഗ്‌ എന്നിവരും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്തേക്കില്ല. കോൺഗ്രസിനൊപ്പം തന്നെ നിൽക്കുമെന്ന് രാമലിംഗ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്.

11:33 am (IST)

HD കുമാരസ്വാമി- ‘ എന്റെ പ്രവർത്തനത്തിൽ തൃപ്തരാണെന്ന് ചില എം.എൽ.എമാർ പറയുന്നു. മറ്റു ചിലർക്ക് ബഹുമാനം നഷ്ടമായെന്നും പറയുന്നു. പക്ഷെ എനിക്ക് ഇപ്പോഴും എന്നോടുള്ള ബഹുമാനം നഷ്ടപ്പെട്ടിട്ടില്ല.

11:27 am (IST)
മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു. എം എല്‍ എ മാര്‍ സുപ്രീംകോടതിയെ സമീപിച്ത് ബിജെപി സഹായത്തോടെയെന്ന് കുമാരസ്വാമി

  • ബിജെപി എംഎല്‍എമാര്‍ വിധാന്‍സഭയിലെത്തി

You might also like

-