നടി അക്രമിക്കപ്പട്ട കേസിൽ ലാലും കുടുംബവും വിചാരകോടതിയിൽ ലാലിൻറെ മൊഴി രേഖപ്പെടുത്തി
ലാലിന്റെ ബന്ധുവിന്റെ കാറിലായിരുന്നു നടി സഞ്ചരിച്ചിരുന്നതും. സംഭവത്തിനു നടി ലാലിന്റെ കാക്കനാടുള്ള വീട്ടിലേക്കാണ് ആദ്യം എത്തിയതെന്നാണ് കുറ്റപത്രത്തില് പറയുന്നത്. അതിനാലാണ് ലാലിനെയും കുടുംബത്തെയും കേസിലെ സാക്ഷി പട്ടികയില് ഉള്‍പ്പെടുത്തിയത്
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയിൽ തുടരുകയാണ് കേസിലെ പ്രധാന സാക്ഷിയായ ചലച്ചിത്ര താരം ലാലിനെയും കുടുംബവുമാണ് സാക്ഷി വിസ്താരത്തിനെത്തിയതു ലാൽ ഭാര്യയും മകളും മരുമകളുമാണ് ഇന്ന് ഇന്ന് സാക്ഷി വിസ്താരത്തിന്എത്തിയിരുന്നെങ്കിലും ലാലിൻറെ മൊഴി മാത്രമാണ് കോടതി രേഖപ്പെടുത്തിയത് ലാലിൻറെ കുടുംബത്തിലെ കേസിന്റെ സാക്ഷികയിൽ പെട്ടിട്ടുള്ളവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തു
ലാലിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതയാണ് നടിയുടെ പരാതി . ലാലിന്റെ ബന്ധുവിന്റെ കാറിലായിരുന്നു നടി സഞ്ചരിച്ചിരുന്നതും. സംഭവത്തിനു നടി ലാലിന്റെ കാക്കനാടുള്ള വീട്ടിലേക്കാണ് ആദ്യം എത്തിയതെന്നാണ് കുറ്റപത്രത്തില് പറയുന്നത്. അതിനാലാണ് ലാലിനെയും കുടുംബത്തെയും കേസിലെ സാക്ഷി പട്ടികയില് ഉള്‍പ്പെടുത്തിയത് . നടിപറഞ്ഞതനുസരിച്ചൂ നിർമ്മാതവ് ആന്റോ ജോസഫിനൊപ്പമെത്തിയ പി.ടി. തോമസ് എം.എൽ.എയാണ് സ്ഥലത്തേക്ക് അന്ന് പോലീസിനെ വിളിച്ചു വരുത്തിയത്
ഇരയായ നടിയുടെ സാക്ഷി വിസ്താരമാണ് ആദ്യ ദിവസങ്ങളില്‍ നടന്നത്. നടിയുടെ ബന്ധുക്കളുടെ വിസ്താരവും പൂര്‍ത്തിയാക്കിയി ,ഇനി നടിയെ പ്രതിഭാഗം ക്രോസ് ക്രോസ്സ് വിസ്താരംനടത്തും . നടിയുടെ ഭർത്താവിനെയും വിസ്തരിച്ചു. അനാരോഗ്യം കാരണം നടിയുടെ അമ്മയുടെ വിസ്താരം മാറ്റി വച്ചിരിക്കുകയാണ്. അതേസമയം നടിയെ ക്രോസ്സ് ചെയ്യുന്നത് ഹൈ കോടതിയുടെ അനുമതിയോടെ പിന്നിടാകും ദീലീപിന്റെ അഭിഭാഷകർ നടത്തുക , നടി പീഡിപ്പിക്കപ്പെട്ടതിനു തെളിവായി പോലീസ് കോടതിയിൽ ഹരാക്കിയ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന ഫലം വന്ന ശേഷം മാത്രമേ നടിയെ ക്രോസ്സ് വിസ്താരം നടത്തു . കോടതിയിൽ ഹാജരാക്കിയ ദൃശ്യങ്ങൾ സുപ്രിം കോടതിയുടെ അനുമതിയോടെ പ്രതികളുടെ അഭിഭാക്ഷകരും സാങ്കേതിക വിദ്ധക്തരും കോടതി മുറിയിൽ കണ്ടിരുന്നു . ദൃശ്യങ്ങളിൽ പ്രഥമ ദൃഷ്ടിയ സംശയം പ്രകടിപ്പിച്ച പ്രതി ഭാഗം ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ നടിയെ ക്രോസ്സ് ചെയ്യൂ എന്ന കോടതിയെ അറിയിക്കുകയായിരുന്നു ചണ്ഡീഗഡിലെ ഫോറൻസിക് ലാബിൽ പരിശോധനക്ക് അയച്ചിട്ടുള്ള വീഡിയോ ദൃശ്യങ്ങളുടെ പരിശോധന ഫലം ഒരാഴ്ചക്കുള്ളിൽ ലഭിക്കും
പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേക വിചാരണവേണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി വിധിക്ക്ശേഷം വിചാരണക്കോടതി നടപടിക്കെടുക്കും . ദീലീപിൽ നിന്നും ഒന്നര കോടി തട്ടിയെടുക്കാൻ പൾസർ സുനിയും വിഷവും ശ്രമിച്ച കേസിലാണ് ഇനി വിചാരണ തുടങ്ങേണ്ടത്.136 സാക്ഷികളെയാണ് ഏപ്രില് 7 വരെയുള്ള കാലയളവില്‍ കോടതി വിസ്തരിക്കുക. ഇതില് ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രമുഖരും ഉള്‍പ്പെടും.