കുട്ടനാട്ടിൽ ശുചീകരണ യജ്ഞത്തിന് തയ്യാറെടുക്കുന്നു

0

ആലപ്പുഴ: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട സമൂഹത്തിന്‍റെ പുനരധിവാസത്തിനുള്ള പദ്ധതികള്‍ നാളെ ആരംഭിക്കും. 55,000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മൂന്നുദിവസത്തെ ശുചീകരണ യജ്ഞത്തിനാണ് ഒരുങ്ങുന്നത്. കേരളം കണ്ട ഏറ്റവും വലിയ പുനരധിവാസ ക്യാമ്പാണ് ആലപ്പുഴയിലേത്. 31- ഓടെ പരമാവധി കുട്ടനാട്ടുകാരെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും വ്യക്തമാക്കി.

ചൊവ്വാഴ്ച തുടങ്ങി 30 ന് സമീപിക്കുന്ന യജ്ഞത്തില്‍ ജില്ലയ്ക്കു പുറത്തുനിന്നുള്ള 5,000 പേരും ജില്ലയിലെ അരലക്ഷം പേരും പങ്കെടുക്കും. ക്യാമ്പില്‍ കഴിയുന്ന കുട്ടനാട്ടുകാരില്‍ പ്രായമായവരും കുഞ്ഞുങ്ങളുമൊഴികെ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത മുഴുവന്‍ പേരും പങ്കാളികളാകും.

വിവിധ ഘട്ടങ്ങളായാണ് ശുചീകരണ യജ്ഞം പൂര്‍ത്തിയാകുക. ഇതിനായി വൈദഗ്ധ്യമുള്ളവര്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പ്രവൃത്തികള്‍ ചെയ്യും.

You might also like

-