കൂടത്തായി കൊലപാതകം അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ
മൃതദേഹങ്ങളിലെ സയനൈഡിന്റെ തെളിവ് കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം; കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റപറഞ്ഞു . മൃതദേഹങ്ങളിലെ സയനൈഡിന്റെ തെളിവ് കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. ഈ തെളിവിനായുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ഡിജിപി പറഞ്ഞു. പ്രതിയ്ക്ക് സയനൈഡ് എങ്ങനെ കിട്ടിയെന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ നടത്തിയ അന്വേഷണത്തിലെ പാളിച്ചകളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അന്വേഷണം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായതിനാല്‍ ഓരോ കേസിലും പ്രത്യേകം എഫ്‌ഐആര്‍ ഇടുകയാണ് ചെയ്യുന്നതെന്നും എല്ലാ കടമ്പകളും കടക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.