കൂടത്തായി സിലിയുടെ കൊലപാതകത്തിൽ ഷാജുവിന്റെ പങ്ക് ?സിലിയുടെ മരണശേഷം ‘എവരിതിംഗ് ക്ലിയർ’ എന്ന സന്ദേശം ഷാജുവിന് അയച്ചിരുന്നുവെന്ന് ജോളി മൊഴി

കൊലപാതക പരമ്പരക്കേസിൽ ജോളിയുടെ ഭർത്താവ് ഷാജുവിന്റെ  കേസിലെ മുഖ്യപ്രതിയായ ജോളി നൽകിയ മൊഴിയാണ് കേസിൽ ഷാജുവിനെതിരെ നിർണായക തെളിവായതെന്നാണ് സൂചന. സിലിയുടെ മരണശേഷം 'എവരിതിംഗ് ക്ലിയർ' എന്ന സന്ദേശം ഷാജുവിന് അയച്ചിരുന്നുവെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്

0

കോഴിക്കോട്:  കൊലപാതക പരമ്പരക്കേസിൽ ജോളിയുടെ ഭർത്താവ് ഷാജുവിന്റെ   ഭാര്യയായിരുന്ന സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്നു അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വടകര എസ് പി ഓഫീസിൽ ഹാജരാകണമെന്ന് ഷാജുവിന് അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ജോളി നൽകിയ മൊഴിയാണ് കേസിൽ ഷാജുവിനെതിരെ നിർണായക തെളിവായതെന്നാണ് സൂചന. സിലിയുടെ മരണശേഷം ‘എവരിതിംഗ് ക്ലിയർ’ എന്ന സന്ദേശം ഷാജുവിന് അയച്ചിരുന്നുവെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. ഷാജുവുമായി അടുത്തിടപഴകിയത് സിലിയിൽ സംശയം ഉളവാക്കിയതോടെയാണ് ഇവരെ ഒഴിവാക്കാനുള്ള തീരുമാനം ഉണ്ടായതെന്നും മൊഴിയിലുണ്ടെന്നാണ് റിപ്പോർട്ട്  .

സിലിയയെ വകവരുത്തുന്നത്  ഷാജുകുടി അറിഞ്ഞാണെന്നാണ്  ജോളിയുടെ പറയുന്നത് അതുകൊണ്ടാണ്     ഷാജു പോസ്റ്റുമോർട്ടത്തെ എതിര്‍ത്തതെന്നും പറയപ്പെടുന്നു. ആ സാഹചര്യത്തിൽ ഷാജുവിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും.അതേസമയം വ്യാജ ഒസ്യത്ത് കേസില്‍ ജോളിയെ സഹായിച്ച റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് നീക്കമുണ്ട്. കുറ്റക്കാര്‍ക്കെതിരെ വകുപ്പുതല നടപടി ശുപാര്‍ശ ചെയ്യുന്ന അന്വേഷണ റിപ്പോര്‍ട്ട് ഭൂരേഖാ വിഭാഗം തഹസില്‍ദാര്‍ തിങ്കളാഴ്ച്ച ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും.

You might also like

-