യൂണിവേഴ്സിറ്റി കോളേജ് അക്രമത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ട് കെഎസ്‍യുവിന്‍റെ പ്രതിഷേധം

സര്‍വ്വകലാശാല കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുമായിരുന്നു കെഎസ്‍യുവിന്‍റെ പ്രതിഷേധം.

0

തിരുവനന്തപുരം; യൂണിവേഴ്സിറ്റി കോളേജ് അക്രമത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ട് കെഎസ്‍യുവിന്‍റെ പ്രതിഷേധം. കേരള സര്‍വ്വകലാശാല ഓഫീസിനകത്ത് മുദ്രാവാക്യം വിളിച്ചും സര്‍വ്വകലാശാല കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുമായിരുന്നു കെഎസ്‍യുവിന്‍റെ പ്രതിഷേധം. നാടകീയ രംഗങ്ങളാണ് പ്രതിഷേധത്തിന്‍റെ ഭാഗമായി സര്‍വ്വകലാശാല ആസ്ഥാനത്ത് അരങ്ങേറിയത്.

വൈസ് ചാൻസിലറെ ഉപരോധിക്കാൻ ശ്രമിച്ച കെഎസ്‍യു പ്രവര്‍ത്തകര്‍ പിന്നീട് സര്‍വ്വകലാശാലക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

You might also like

-