കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് അര്‍ദ്ധവാര്‍ഷീകയോഗം ജൂലായ് 20ന്

0

ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് അര്‍ദ്ധവാര്‍ഷീക യോഗം ജൂലായ് 20 ശനിയാഴ്ച ഗാര്‍ലന്റിലുള്ള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ചു ചേരുന്നതാണ്. വൈകീട്ട് 3 മണിക്ക് പ്രസിഡന്റ് റോയ് കൊടുവത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അര്‍ദ്ധ വാര്‍ഷീക റിപ്പോര്‍ട്ടും, കണക്കും, സംഘടന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യപ്പെടും.

ആയിരത്തില്‍പരം അംഗങ്ങളുള്ള അസ്സോസിയേഷന്‍, സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് സ്തുത്യര്‍ഹ സേവനമാണ് അനുഷ്ഠിച്ചു വരുന്നത്. അര്‍ദ്ധവാര്‍ഷീക യോഗത്തില്‍ അംഗങ്ങള്‍ കൃത്യം മൂന്നു മണിക്കു തന്നെ എത്തിച്ചേരണമെന്ന് സെക്രട്ടറി ഡാനിയേല്‍ കുന്നേലിന്റെ അറിയിപ്പില്‍ പറയുന്നു.

You might also like

-