സെക്രട്ടേറിയറ്റിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
കെഎസ്‌യുന്റെ നിരാഹാര പന്തലിനു സമീപമാണ് എബിവിപിയുടെയും നിരഹാര പന്തലുള്ളത്. കെഎസ്‌യു പ്രവര്‍ത്തകര്‍ എബിവിപി സമരപന്തലിനു നേരെ കൂക്കി വിളിച്ചിരുന്നു. ഇത് സംഘര്‍ഷ സാധ്യതയ്ക്ക് വഴിവെച്ചുരുന്നു.
കേരള യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി, സെക്രട്ടേറിയറ്റിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പൊലീസ് ബാരിക്കേടുകല്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രതിക്ഷേധക്കാര്‍ക്ക് നേരെ ആദ്യ ഘട്ടത്തില്‍ ജല പീരങ്കി പ്രയോഗിച്ചിട്ടുംപിരിഞ്ഞു പോകാത്തതിനെത്തുടര്‍ന്നാണ് രണ്ടാം ഘട്ടവും പൊലീസ് ജല പീരങ്കി പ്രയോഗിച്ചത്.
കെഎസ്‌യുന്റെ നിരാഹാര പന്തലിനു സമീപമാണ് എബിവിപിയുടെയും നിരഹാര പന്തലുള്ളത്. കെഎസ്‌യു പ്രവര്‍ത്തകര്‍ എബിവിപി സമരപന്തലിനു നേരെ കൂക്കി വിളിച്ചിരുന്നു. ഇത് സംഘര്‍ഷ സാധ്യതയ്ക്ക് വഴിവെച്ചുരുന്നു. എന്നാല്‍ ഇത് കണക്കിലെടുത്ത് പൊലീസ് രണ്ടു വരികളായിട്ടാണ് പ്രവര്‍ത്തകരെ വിടുന്നത്.