കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ ഇന്ന് മുതല്‍

എറണാകുളത്ത് നിന്ന് മൂവാറ്റുപുഴ, അങ്കമാലി, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. മൂവാറ്റുപുഴയിലേക്കുള്ള സര്‍വ്വീസ് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി- നെടുമ്പാശ്ശേരി വഴിയാണ്, അങ്കമാലി ബസ് അരൂര്‍ വഴിയും, നെടുമ്പാശ്ശേരിയിലേക്കുള്ള രണ്ട് സര്‍വ്വീസുകള്‍ ജെട്ടി മേനക വഴിയും , വൈറ്റില-കുണ്ടന്നൂര്‍ വഴിയുമാണ്.

0

തിരുവനന്തപുരം :കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ നാളെ മുതല്‍ നിരത്തില്‍. പത്ത് ഇലക്ട്രിക് ബസുകളാണ് സര്‍വ്വീസ് നടത്തുത്. തിരുനന്തപുരത്തും എറണാകുളത്തുമാണ് ബസ്സുകള്‍ ഓടിക്കുന്നത്. നിശ്ചിത റൂട്ടുകളിലാണ് സര്‍വ്വീസ്.എറണാകുളത്ത് നിന്ന് മൂവാറ്റുപുഴ, അങ്കമാലി, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. മൂവാറ്റുപുഴയിലേക്കുള്ള സര്‍വ്വീസ് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി- നെടുമ്പാശ്ശേരി വഴിയാണ്, അങ്കമാലി ബസ് അരൂര്‍ വഴിയും, നെടുമ്പാശ്ശേരിയിലേക്കുള്ള രണ്ട് സര്‍വ്വീസുകള്‍ ജെട്ടി മേനക വഴിയും , വൈറ്റില-കുണ്ടന്നൂര്‍ വഴിയുമാണ്.

രാവിലെ നാല് മണി, 4.30, 5, 6 വൈകിട്ട് അഞ്ച് മണി 6, 7,8, 9 എന്നീ സമയങ്ങളിലാണ് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും സര്‍വ്വീസ് ഉണ്ടാകുന്നത്. ആലപ്പുഴ വഴിയാണ് സര്‍വ്വീസ്. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി റിസര്‍വ് ചെയ്യാം. മുബൈ ആസ്ഥാനമായ മഹാവോയേജ് എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കിലോമീറ്ററിന് 43.20രൂപയാണ് വാടക. വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആര്‍ടിസി നല്‍കും

You might also like

-