കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പ നിലവിലെ ഭാരസമതിതുടരും

സംസ്ഥാന ഭാരവാഹികൾ എല്ലാം എതിരില്ലാതെ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.

0

തിരുവന്തപുരം :  കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ 2018-20 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയും സമയവും ഇന്ന് ( 4/07/2018 ) വൈകുന്നേരം അഞ്ച് മണി വരെ ആയിരുന്നു.

19 പോലീസ് ജില്ലകൾ, ഏഴ് ആംഡ് പോലീസ് ബറ്റാലിയനുകൾ, കേരള പോലീസ് അക്കാദമി, RRRF ബറ്റാലിയൻ, ടെലിക്കമ്യൂണിക്കേഷൻ എന്നിവ ഉൾപ്പെടെ ആകെ 29 ജില്ലാ കമ്മിറ്റിളാണ് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന് ഉള്ളത്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം കൊണ്ട് തന്നെ 29 ജില്ലാ കമ്മറ്റികളിലും നിലവിലുള്ള നേതൃത്വം ഉജ്ജ്വല വിജയം നേടി. 13 ജില്ലാ കമ്മിറ്റികൾ പൂർണമായും എതിരില്ലാതെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് ശ്രീ.D.K. പ്രിഥ്വിരാജ് തിരുവനന്തപുരം സിറ്റി പോലീസ് കൺട്രോൾ റൂമിൽ നിന്നും, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.C.R.ബിജു കൊച്ചി സിറ്റി പോലീസ് കൺട്രോൾ റൂമിൽ നിന്നും എതിരില്ലാതെ തെരഞ്ഞെടുത്തു. സംസ്ഥാന ട്രഷറർ ശ്രീ.K.S. ഔസേപ്പ് (ഇടുക്കി), വൈസ് പ്രസിഡന്റുമായ ശ്രീ. K.P ഭാസ്‌കരൻ (കോഴിക്കോട് റൂറൽ), ശ്രീ.K.G. പ്രകാശ് കുമാർ (കണ്ണൂർ), സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ശ്രീ.R.പ്രശാന്ത് (തിരുവനന്തപുരം സിറ്റി), ശ്രീ.പ്രേംജി.K.നായർ (കോട്ടയം), ശ്രീ.T.ബാബു (KAP 4 ). എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിലെ പോലീസ് ഓഫീസേഴ്‌സിനെ വേർതിരിവുകളില്ലാതെ ഒരുമിച്ച് അണിനിരത്തി കഴിഞ്ഞ രണ്ട് വർഷം പ്രവർത്തിക്കാൻ കഴിഞ്ഞതിൻ്റെ അംഗീകാരമായി സംസ്ഥാന കമ്മിറ്റി ഈ വിജയത്തെ കാണുന്നു. സംഘടനാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനും, സംരക്ഷിക്കാനും സംഘടനയ്ക്ക് കൂടുതൽ കരുത്ത് പകർന്ന സംഘടനാംഗങ്ങളോട് നന്ദി രേഖപെടുത്തുന്നു.

സംതൃപ്തിയോടെ ഈ കാലയളവിൽ പോലീസ് സേനയ്ക്ക് മുന്നോട്ടു പോകാനായി. കുറ്റപ്പെടുത്തേണ്ടിടത്ത് കുറ്റപ്പെടുത്തിയും, സംരക്ഷിക്കണ്ടിടത്ത് സംരക്ഷകനുമായ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളുടെ സമീപനം പോലീസ് വകുപ്പിന്റെ കാര്യക്ഷമതയും, മികവും ഉയർത്തുന്നതായി. സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥൻമാരുടെ സമീപനവും മാതൃകാപരമായിരുന്നു. കാലങ്ങളായി മുടങ്ങി കിടന്ന പ്രമോഷനുകൾ സമയ ബന്ധിതമായി നടത്താൻ ഈ കാലഘട്ടത്തിൽ കഴിഞ്ഞു. സിവിൽ പോലീസിലെ ASI, SI പ്രമോഷൻ നടത്താൻ റൂൾ കൊണ്ടു വന്നതും, നിലവിൽ ഹൈക്കോടതിയിൽ നിലവിലുള്ള കേസ് വേഗതയിലാക്കാൻ സർക്കാർ നടത്തുന്ന പരിശ്രമങ്ങളും ഈ ഉജ്ജ്വല വിജയത്തിന് കാരണമായി.

ഓരോ ജില്ലയിലെയും കണക്ക് ചുവടെ ചേർക്കുന്നു. ജില്ലയുടെ പേര് ബ്രാക്കറ്റിൽ ആകെ സീറ്റ്, എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം, മത്സരം നടക്കുന്ന സീറ്റ് എന്ന ക്രമത്തിൽ രേഖപെടുത്തിയിരിക്കുന്നു.

1. Trivandrum City ( 156, 156 ഉം എതിരില്ല)
2. Trivandrum rural ( 51, 51 ഉം എതിരില്ല)
3. Kollam city ( 65, 58, 7 സീറ്റിൽ മാത്രം മത്സരം)
4. Kollam rural ( 34, 27, 7 സീറ്റിൽ മാത്രം മത്സരം )
5. Pathanamthitta ( 45, 45 ഉം എതിരില്ല)
6. Alappuzha ( 60, 56, 4 സീറ്റിൽ മാത്രം മത്സരം)
7. Kottayam ( 65, 63, 2 സീറ്റിൽ മാത്രം മത്സരം )
8. Idukki ( 55, 55 ഉം എതിരില്ല. )
9. Kochi City ( 70, 61, 9 സീറ്റിൽ മത്സരം )
10. Ernakulam rural ( 64, 59, 5 സീറ്റിൽ മാത്രം മത്സരം)
11. Trissur City ( 46, 41, 5 സീറ്റിൽ മത്സരം )
12. Trissur rural ( 27, 22, 5 സീറ്റിൽ മാത്രം മത്സരം )
13. Palakkad ( 55, 49, 6 സീറ്റിൽ മാത്രം മത്സരം )
14. Malappuram ( 55, 55 ഉം എതിരില്ല)
15. Wayanad ( 30, 30 ഉം എതിരില്ല)
16. Kozhikode city ( 60, 44, 16 സീറ്റിൽ മത്സരം )
17. Kozhikode rural ( 42, 38, 4 സീറ്റിൽ മാത്രം മത്സരം )
18. Kannur ( 70, 68, രണ്ട് സീറ്റിൽ മാത്രം മത്സരം )
19. Kasargod ( 38, 33, 5 സീറ്റിൽ മാത്രം മത്സരം )
20. SAP ( 10, 10 ഉം എതിരില്ല)
21. MSP ( 9, 9 ഉം എതിരില്ല )
22. KAP 1 ( 9, 9 ഉം എതിരില്ല)
23. KAP 2 ( 8, 8 ഉം എതിരില്ല)
24. KAP 3 ( 8, 8 ഉം എതിരില്ല)
25. KAP 4 ( 10, 10 ഉം എതിരില്ല.)
26. KAP 5 ( 8, 8 ഉം എതിരില്ല )
27. RRRF. ( 7, 7 ഉം എതിരില്ല)
28. KEPA. ( 14, 14 ഉം എതിരില്ല)
29. Telecommunication. ( 22, 20, 2 സീറ്റിൽ മാത്രം മത്സരം)

You might also like

-