ഉൾനാടൻ ജലപാത വികസനം 590 കി.മി ദൂരo സാധ്യമാക്കുo

മാഹി-വളപട്ടണം പുഴകളെ ബന്ധിപ്പിച്ചുകൊണ്ട് 26 കി.മി പുതിയ കനാൽ നിർമാണം എന്നീ പ്രവർത്തനങ്ങളും ഒന്നാംഘട്ടത്തിൽ നടക്കും. 2020 മെയിൽ ഒന്നാംഘട്ടം പൂർത്തിയാകും.

0

തിരുവനതപുരം :തെക്ക് കോവളം മുതൽ വടക്ക് ഹോസ്ദുർഗ് വരെ 590 കി.മി ദൂരത്തിൽ സുഗമവും കാര്യക്ഷമവുമായ ഉൾനാടൻ ജലഗതാഗതം സാധ്യമാക്കുകയാണ് പദ്ധതി കൊണ്ടുദ്യേശിക്കുന്നത്. സംസ്ഥാനത്തിന്റെ വിനോദസഞ്ചാര, ഗതാഗത മേഖലകളിൽ സൃഷ്ടിപരമായ മാറ്റം കൊണ്ടുവരാൻ ഉതകുന്ന ഈ പദ്ധതി, അതിന്റെ സമഗ്രമായ വെല്ലുവിളികൾ ഉൾക്കൊണ്ട് ഈ സർക്കാർ ഏറ്റെടുക്കുകയാണ്. ആ അർത്ഥത്തിൽ ഇതൊരു സ്വപ്‌ന പദ്ധതിയാണ്.

· കോവളം-ഹോസ്ദുർഗ് ജലപാതയുടെ വികസനം മൂന്നു ഘട്ടങ്ങളിലായി നടപ്പിലാക്കാനാണ് സർക്കാർ ഉദ്യേശിക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാരും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ) ചേർന്ന് കേരള വാട്ടർവേയ്‌സ് ആന്റ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്ക്കരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടം ഈ പദ്ധതിയ്ക്കുണ്ടാകും. പ്രാരംഭ നടപടിയായി 2018 ഫെബ്രുവരി 12 ന് ബഹു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് യോഗം ചേരുകയും പദ്ധതിയെക്കുറിച്ച് സമഗ്രമായി വിലയിരുത്തുകയും ചെയ്തു. തുടർന്ന് സ്വീകരിക്കേണ്ട നടപടികൾ, ഓരോ ഏജൻസികളും നിർവിഹിക്കേണ്ട ചുമതല, പ്രവൃത്തികൾ പൂർത്തിയാക്കാനുള്ള സമയം തുടങ്ങിയവയെക്കുറിച്ച് ബഹു.മുഖ്യമന്ത്രി വിശദമായ നിർദേശങ്ങൾ നൽകി

· ഇത്തരമൊരു ജലപാത ഇപ്പോൾ രൂപപരമായി നിലവിലുണ്ടെങ്കിലും ഭൂരിഭാഗവും ഉപയോഗക്ഷമമല്ല. കായലുകൾ, നദികൾ, മറ്റ് ജലാശയങ്ങൾ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ ഉൾനാട്ടിലൂടെ ജലഗതാഗതം സാധ്യമാക്കാനാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ദശകങ്ങളായി അവഗണിക്കപ്പെട്ടുകിടക്കുന്നതിനാൽ പലയിടങ്ങളിലും ഇത് മൂടപ്പെട്ടുകിടക്കുന്നു. അതിവേഗം നാശോന്മുഖമാകുന്ന ജലപാതയുടെ വീണ്ടെടുക്കലാണ് ആദ്യഘട്ടത്തിൽ നിർവഹിക്കുക . മേൽപ്പറഞ്ഞ 590 കി.മിയിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെ 168 കി.മി ഇപ്പോൾ ഉപയോഗക്ഷമമാണ്. കേന്ദ്രസർക്കാരിന്റെ ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് ഇതുള്ളത്. കൊല്ലത്ത് നിന്ന് തെക്കോട്ട് കോവളം വരെയും കോട്ടപ്പുറത്തിന് വടക്കോട്ട് ഹോസ്ദുർഗ് വരേയും ജലപാതയുടെ വീണ്ടെടുക്കൽ/വികസനം/ നിർമാണം എന്നിവ സാധ്യമാക്കേണ്ടതുണ്ട്.

· കോവളത്ത് തുടങ്ങി ഭാരതപ്പുഴ വരെ വിവിധ നദികളേയും കായലുകളേയും ബന്ധിപ്പിച്ചുള്ള ടി.എസ്.കനാൽ വീണ്ടെടുക്കൽ ഈ പദ്ധതിയുടെ പ്രധാനഭാഗമാണ്. ഇതിന്റെ ഭാഗമായാണ് പാർവതി പുത്തനാർ ശുചീകരണം തുടങ്ങിയിട്ടുള്ളത്. ഇതിനുള്ള പ്രവർത്തനങ്ങൾ 2018 ഏപ്രിലിൽ തുടങ്ങിക്കഴിഞ്ഞു. 53 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് പാർവതി പുത്തനാറിനെ സമഗ്രമായി ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തി നടത്തുന്നത്. ഇതിന് സമാന്തരമായി കോഴിക്കോട് കനോലി കനാൽ വൃത്തിയാക്കൽ, മാഹി-വളപട്ടണം പുഴകളെ ബന്ധിപ്പിച്ചുകൊണ്ട് 26 കി.മി പുതിയ കനാൽ നിർമാണം എന്നീ പ്രവർത്തനങ്ങളും ഒന്നാംഘട്ടത്തിൽ നടക്കും. 2020 മെയിൽ ഒന്നാംഘട്ടം പൂർത്തിയാകും.

You might also like

-