മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്

നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാള്‍ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രിക്ക് ജൂലൈ 6-ന് സ്വീകരണം നല്‍കുന്നുണ്ട്.

0

തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈ 5-ന് അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടും. നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാള്‍ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രിക്ക് ജൂലൈ 6-ന് സ്വീകരണം നല്‍കുന്നുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയും പങ്കെടുക്കും. ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന (മലയാളി സംഘടനകളുടെ ഫെഡറേഷന്‍) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതടക്കമുളള പരിപാടികളില്‍ പങ്കെടുത്തശേഷം ജൂലൈ 18-ന് മുഖ്യമന്ത്രി തിരിച്ചെത്തും.

You might also like

-