സ്വര്‍ണ്ണം മോഷ്ടിച്ചെന്നാരോപിച്ച് പൊലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ മരിച്ച നിലയില്‍ ചങ്ങനാശ്ശേരിയിൽ നാളെ ഹർത്താൽ

സ്വര്‍ണ്ണമോ അല്ലെങ്കില്‍ എട്ട് ലക്ഷം രൂപയോ തിരികെ ഏല്‍പ്പിക്കണമെന്നും പറഞ്ഞാണ് സുനില്‍കുമാറിനെ വിട്ടയച്ചത്

0

ചങ്ങനശേരി:പൊലീസ് ചോദ്യം ചെയ്യാന്‍ ചെയ്ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ചങ്ങനശേരി പുഴവാത് സ്വദേശികളായ സുനില്‍ കുമാര്‍ രേഷ്മ എന്നിവരാണ് ജീവനൊടുക്കിയത്. സ്വര്‍ണ്ണം കാണാതെ പോയതുമായി ബന്ധപ്പെട്ട കേസിലാണ് സുനില്‍കുമാറിനെ ചങ്ങനാശേരി പൊലീസ് ചോദ്യം ചെയ്തത്.

നഗരസഭാംഗമായ സജിയുടെ സ്വര്‍ണ്ണക്കടയില്‍ നിന്നും 600 ഗ്രാം സ്വര്‍ണ്ണം മോഷണം പോയിരുന്നു. ഇവിടുത്തെ സ്വര്‍ണ്ണപ്പണിക്കാരനായിരുന്ന സുനില്‍കുമാറിനെ സംശയം തോന്നിയതോടെ ഉടമ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇന്നലെ ഇയാളെ സ്‌റ്റേഷനിലേക്ക് വിളിച്ച് ചോദ്യം ചെയ്തു. ഇന്ന് നാല് മണിക്ക് മുമ്പ് സ്വര്‍ണ്ണമോ അല്ലെങ്കില്‍ എട്ട് ലക്ഷം രൂപയോ തിരികെ ഏല്‍പ്പിക്കണമെന്നും പറഞ്ഞാണ് സുനില്‍കുമാറിനെ വിട്ടയച്ചത്. എന്നാല്‍ പണം തിരികെ നല്‍കേണ്ട സമയം ആയപ്പോള്‍ ഇയാളും ഭാര്യ രേഷ്മയും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ സുനിലിനെ പൊലീസ് മര്‍ദ്ദിച്ചതായും ഭീഷണിപ്പെടുത്തിയെന്നും സഹോദരന്‍ പറയുന്നുണ്ട്. സുനിലിനൊപ്പം ജോലി ചെയ്തിരുന്ന മൊറ്റൊരാളെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

You might also like

-