പൗരത്വ നിയമ ഭേദഗതിക്കെതിരെ കെ.പി.സി.സിയുടെ മഹാറാലി
രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം രാജ്ഭവനിലേക്കാണ് റാലി.
തിരുവനന്തപുരം :പൗരത്വ നിയമ ഭേദഗതിക്കെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് മഹാറാലിയും പ്രതിഷേധ സംഗമവും. രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം രാജ്ഭവനിലേക്കാണ് റാലി. മുൻ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരം എം.പി രാജ്ഭവന് മുന്നില്‍ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും എം.പിമാരും എം.എല്‍.എമാരും റാലിയിലും പ്രതിഷേധ സംഗമത്തിലും പങ്കെടുക്കും.