കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ നിന്നും മത്സരിച്ചേക്കും.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം∙ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മൽസരിച്ചേക്കുമെന്ന് റിപ്പോർട്ട്. കണ്ണൂരിൽനിന്ന് മുല്ലപ്പള്ളി ജനവിധി തേടുന്നതിനാണ് തീരുമാനം.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പായി ഇന്ന് വീണ്ടും സ്ക്രീനിങ് കമ്മിറ്റി ചേരും. ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഉച്ചയോടെ ഡൽഹിയിലെത്തും
അതേസമയം, സ്ഥാനാർഥിപ്പട്ടിക പരമാവധി ചുരുക്കണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നൽകിയിട്ടുണ്ട്. ഓരോ മണ്ഡലത്തിൽനിന്നും രണ്ടു മുതൽ അഞ്ചു പേരാണ് സാധ്യതപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി സ്ക്രീനിങ് കമ്മിറ്റി വൈകിട്ട് തിരുവനന്തപുരത്ത് ചേരും.. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തും