ഷാജുവിനെ ചോദ്യംചെയ്ത് വിട്ടയച്ചു; കുറ്റം ചെയ്തട്ടില്ലന്നു ഷാജു

ഷാജുവിന്‍റെ മൊഴി രേഖപ്പെടുത്തി തുടര്‍നടപടികള്‍ എടുക്കുമെന്നും എസ്.പി അറിയിച്ചു.

0

കോഴിക്കോട് :കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ ചോദ്യംചെയ്ത് വിട്ടയച്ചു. ഷാജുവിന്‍റെ പങ്ക് സംബന്ധിച്ച തെളിവ് ലഭിച്ചിട്ടില്ലെന്ന് എസ്.പി പറഞ്ഞു. ഇനിയും ആളുകളെ ചോദ്യംചെയ്യാനുണ്ട്. ഷാജുവിന്‍റെ മൊഴി രേഖപ്പെടുത്തി തുടര്‍നടപടികള്‍ എടുക്കുമെന്നും എസ്.പി അറിയിച്ചു. മൃതദേഹങ്ങളുടെ രാസപരിശോധനാ ഫലം വിദേശത്ത് നടത്തണമെങ്കില്‍ എല്ലാ സൌകര്യങ്ങളും ചെയ്യാമെന്ന് ഡി.ജി.പി അറിയിച്ചെന്നും കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ അറിയിച്ചു.

അതേസമയം കൂടത്തായി കൊലപാതക പരമ്പര കേസില്‍ താന്‍ കുറ്റം സമ്മതിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് ജോളിയുടെ ഭര്‍ത്താവ് ഷാജു. തന്നെ കുടുക്കാന്‍ ജോളി പദ്ധതി തയ്യാറാക്കുന്നു. ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. കൊല ചെയ്യാന്‍ ജോളിയെ സഹായിച്ചെന്ന് മൊഴി കൊടുത്തിട്ടില്ല. താന്‍ നിരപരാധിയാണെന്നും ഷാജു പറഞ്ഞു.
അതേസമയം കൂടത്തായി കൊലക്കേസില്‍ ജോളിയെ സംശയം തോന്നിത്തുടങ്ങിയത് ഷാജുവുമായുള്ള കല്യാണത്തിന് ശേഷമെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചി തോമസ് പറഞ്ഞു. ഷാജുവുമായുള്ള കല്യാണത്തിന് ജോളി തിടുക്കം കൂട്ടിയെന്നും റെഞ്ചി പറഞ്ഞു.അതിനിടെ പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ജോളി പണമിടപാട് നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. നേരത്തെ തന്നെ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളവരാണ് നേതാക്കള്‍.

You might also like

-