കോഴിക്കോട് ആർ എസ് എസ് ആക്രമണം സി പി ഐ എം ജില്ലാ സെക്കട്ടറി പി. മോഹനന്റെ മകനെയും മരുമകളെയും ബി ജെ പി പ്രവർത്തകർ ആക്രമിച്ചു

ജൂലിയസ് നികിതാസിന് മൂക്കിന് സാരമായി പരിക്കേറ്റിട്ടുണ്ട്. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനാണ് ജൂലിയസ് നികിതാസ്

0

കോഴിക്കോട് :കുറ്റിയാടിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും എതിരെ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം. ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ടര്‍ സാനിയോക്കും ഭര്‍ത്താവ് ജൂലിയസ് നികിതാസിനും അക്രമത്തില്‍ പരിക്കേറ്റു.പാലേരിയിലുള്ള സാനിയോയുടെ വീട്ടിൽ നിന്ന് ജൂലിയസിന്‍റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക് കാറിൽ പോകുംവഴിയാണ് ഇരുവരും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചത്. അമ്പലക്കുളങ്ങര വച്ച് പത്തിലേറെ പേർ കാറിനുമുന്നിൽ ചാടിവീണ് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു.

കാറിന്‍റെ താക്കോൽ ഊരിയെടുത്തതിന് ശേഷം ഇരുവരേയും കാറിന് പുറത്തേക്ക് വലിച്ചിട്ടായിരുന്നു മർദ്ദനം. ആക്രമണത്തിൽ ജൂലിയസ് നികിതാസിന് സാരമായി പരിക്കേറ്റു. ജൂലിയസിന് മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായി. സാനിയോയുടെ നെഞ്ചിലും അടിവയറ്റിലും ചവിട്ടേറ്റിട്ടുണ്ട്. ആദ്യം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു..

You might also like

-