തീരം ലക്ഷ്യം വച്ച് ഗജ  വീണ്ടും 

ന്യൂനമർദ്ദം കൊച്ചി തീരത്ത് നിന്നും ഏകദേശം 400 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ഉള്ളത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അനുമാനം അനുസരിച്ച് ഈ ചുഴലിക്കാറ്റ് തുടര്‍ന്നും പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കാനാണ് സാദ്ധ്യത. തെക്ക് - കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും 55 മുതൽ 65 കി. മീ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കി. മീ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ട്

0

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദമായി ശക്തി കുറഞ്ഞ് എത്തിയ ഗജ ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് 5.30 മണിക്കുള്ളില്‍ വീണ്ടും ചുഴലിക്കാറ്റായി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍‌റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂനമർദ്ദം കൊച്ചി തീരത്ത് നിന്നും ഏകദേശം 400 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ഉള്ളത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അനുമാനം അനുസരിച്ച് ഈ ചുഴലിക്കാറ്റ് തുടര്‍ന്നും പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കാനാണ് സാദ്ധ്യത. തെക്ക് – കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും 55 മുതൽ 65 കി. മീ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കി. മീ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. മൂന്ന് ദിവസത്തേക്ക് (20.11.18) വരെ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുത്.

കേരളതീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി. മീ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗത്തിലും ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റടിക്കുവാൻ സാധ്യതയുള്ളതിനാൽ മരങ്ങൾ, വൈദ്യുതി തൂണുകൾ, ടവറുകൾ എന്നിവിടങ്ങളിൽ അധികസമയം ചിലവഴിക്കുകയോ, വാഹനങ്ങൾ നിർത്തി ഇടുകയോ ചെയ്യാൻ പാടില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

You might also like

-