കോഴിക്കോട് പനിബാധിതരുടെ എണ്ണം 2348 കവിഞ്ഞു

0

കോ​ഴി​ക്കോ​ട്: നി​പ്പാ വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച കോ​ഴി​ക്കോ​ട്ട് പ​ല​വി​ധ പ​നി​മൂ​ലം മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത് 2348 പേ​ർ. ഇ​തി​ൽ 28 പേ​രെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​രാ​ൾ​ക്കു​പോ​ലും ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ര​ണ്ടു പേ​ർ പ​നി​ബാ​ധി​ച്ച് ഈ ​ദി​വ​സ​ങ്ങ​ളി​ൽ മ​രി​ച്ചി​രു​ന്നു. പ​ട​നി​ലം സ്വ​ദേ​ശി സി​ന്ധു, നന്‍മ​ണ്ട സ്വ​ദേ​ശി വേ​ലാ​യു​ധ​ൻ എ​ന്നി​വ​രാ​ണ് പ​നി​യെ തു​ട​ർ​ന്ന് മ​രി​ച്ച​ത്. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് പു​തു​പ്പാ​ടി സ്വ​ദേ​ശി റം​ല​യും ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു.

മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് പ​നി കൂ​ടു​ത​ലാ​യും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് കോ​ഴി​ക്കോ​ടാ​ണ്. ഞാ​യ​റാ​ഴ്ച മാ​ത്രം സം​സ്ഥാ​ന​ത്ത് 3343 പേ​രാ​ണ് പ​നി​ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യ​ത്. ഇ​തി​ൽ 72 പേ​രെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പ​നി​ബാ​ധി​ത​രു​ള്ള​ത്. 36 പേ​രാ​ണ് ഞാ​യ​റാ​ഴ്ച മാ​ത്രം ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്.

You might also like

-