ലോകത്ത് കൊറോണ മരണം 4,40,000ത്തിലേക്ക് രോഗബാധിതരുടെ എണ്ണം 81,12,577 ആയി ഉയര്‍ന്നു
കോവിഡ് വ്യാപം പട്ടികയിൽ ലോകത്ത് നാലാമതുള്ള ഇന്ത്യയിൽ 343,026 പേർക്ക് കോവിഡ് സ്ഥികരിക്കുകയും പേര് കോവിഡ് ബാധിച്ച 9,915മരിക്കുകയും ചെയ്തു
വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ മരണം 4,40,000ത്തിലേക്ക്. ഇതുവരെ 439,085 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 81,12,577 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. 21,82,950 പേര്‍ക്കാണ് അമേരിക്കയില്‍ മാത്രം രോഗം ബാധിച്ചത്. 1,18,283 പേരാണ് കൊറോണ ബാധിച്ചു മരിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം 9 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 8,91,556 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 44,118 പേര്‍ മരണത്തിന് കീഴടങ്ങി.
5,37,210 രോഗികളുള്ള റഷ്യയില്‍ 7,091 പേരാണ് മരിച്ചത്. ബ്രിട്ടണില്‍ 2,96,857 രോഗികളുണ്ട്. 41,736 മരണവും ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപം പട്ടികയിൽ ലോകത്ത് നാലാമതുള്ള ഇന്ത്യയിൽ 343,026 പേർക്ക് കോവിഡ് സ്ഥികരിക്കുകയും പേര് കോവിഡ് ബാധിച്ച 9,915മരിക്കുകയും ചെയ്തു