കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം യാഥാർഥ്യത്തിലേക്ക് നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ
05 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി യാഥാര്‍ത്യമാക്കുന്നത്. കോട്ടിരില്‍ പ്രവര്‍ത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദ്യേശിക്കുന്നത്.
തിരുവനന്തപുരം: കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്റെ ഒന്നാം ഘട്ട നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിവിധ ഘട്ടങ്ങളിലായി 105 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി യാഥാര്‍ത്യമാക്കുന്നത്. കോട്ടിരില്‍ പ്രവര്‍ത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദ്യേശിക്കുന്നത്. നാട്ടാനകളുടെ ക്ഷേമം ഉറപ്പുവരുത്തുക, ആനയുമായി ബന്ധപ്പെട്ട പരിശീല-ഗവേഷണ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാകു എന്നതാണ് പദ്ധതി ലക്ഷ്യം. പുനരധിവാസ കേന്ദ്രം യാഥാര്‍ത്യമാകുന്നതോടെ അന്‍പത് ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെന്ന പോലെ പാർപ്പിക്കാൻ കഴിയും. പദ്ധതിയുടെ ഒന്നാം ഘട്ട നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
71.9 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടക്കുക. ആന മ്യൂസിയം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്റിനറി ആശുപത്രി, പ്രകൃതി സ്‌നേഹികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പഠന ഗവേഷണ കേന്ദ്രം, പാപ്പാന്‍മാര്‍ക്കുള്ള പരിശീലന കേന്ദ്രം എന്നിവയും പദ്ധിയുടെ ഭാഗമായി ഒരുക്കും. വന മേഖലയുമായി പദ്ധതപ്പെട്ട വിനോദസഞ്ചാര വികസനത്തിന് പദ്ധതി മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്