ബിനോയി കൊടിയേരിയുമായി ബന്ധപ്പെട്ട കേസിൽ മധ്യസ്ഥ ചർച്ച നടത്തിയിരുന്നുവെന്നും അഭിഭാഷകൻ കെ പി ശ്രീജിത്ത് , പെൺകുട്ടി തെളിവായി കാണിച്ച രേഖകളിൽ പൊരുത്തക്കേട്

മധ്യസ്ഥ ചർച്ചയിൽ യുവതി ചില രേഖകൾ കാണിച്ചിരുന്നു ഈരേഖകൾ ബിനോയി തന്നെ കാണിച്ച രേഖകളുമായി ചേർന്നുപോകുന്നതല്ല .യുവതി തന്ന്നെ കാണിച്ച അഫിഡവിറ്റിൽ പൊരുത്തക്കേട് ഉണ്ടായിരുന്നു . ഈ അഫിഡവിറ്റ് ഉണ്ടാക്കിയെന്ന് പറയുന്ന അഭിഭാഷകനും താനല്ല ഇതു ഉണ്ടാക്കിയത് തന്നെ അറിയിച്ചിരുന്നു

0

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡന കേസിൽ നിർണായക വെളിപ്പെടുത്തലും മായി മുംബയിലെ അഭിഭാഷകൻ ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ തന്‍റെ ഓഫീസിൽ വച്ചാണെന്ന് മധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകൻ കെ പി ശ്രീജിത്ത് പറഞ്ഞു .ഇരു കൂട്ടരുമായി നടത്തിയ മധ്യസ്ഥ ചർച്ചയിൽ യുവതി ചില രേഖകൾ കാണിച്ചിരുന്നു ഈരേഖകൾ ബിനോയി തന്നെ കാണിച്ച രേഖകളുമായി ചേർന്നുപോകുന്നതല്ല .യുവതി തന്ന്നെ കാണിച്ച അഫിഡവിറ്റിൽ പൊരുത്തക്കേട് ഉണ്ടായിരുന്നു . ഈ അഫിഡവിറ്റ് ഉണ്ടാക്കിയെന്ന് പറയുന്ന അഭിഭാഷകനും താനല്ല ഇതു ഉണ്ടാക്കിയത് തന്നെ അറിയിച്ചിരുന്നു

2019ഏപ്രിൽ 18ന് വിനോദിനിയും 29 ന് ബിനോയിയും തന്റെ ഓഫീസിൽ ചർച്ചയ്ക്കെത്തിയിരുന്നു ഇവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താൻ ഫോണിൽ സംസാരിച്ചെന്നും അഭിഭാഷകൻ പറഞ്ഞു. വിഷയത്തിന്‍റെ ഗൗരവം കോടിയേരിയോട് പറഞ്ഞുവെന്നും , കെ പി ശ്രീജിത്ത് പറഞ്ഞു.

ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടാനുള്ളശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരിയും പറഞ്ഞത്. അഞ്ചുകോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോൾ പണം നൽകിയാൽ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും കെ പി ശ്രീജിത്ത് പറഞ്ഞു. അച്ഛൻ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാൽ ഒറ്റയ്ക്ക് നേരിടാൻ തയ്യാറാണ് എന്നും ബിനോയി പറഞ്ഞതായി കെ പി ശ്രീജിത്ത് പറയുന്നു. യുവതിയുടെ കുഞ്ഞ് തന്‍റെതല്ലെന്നും ഇനി പണംതരാനാകില്ലെന്നും ബിനോയ് മധ്യസ്ഥ ചർച്ചയില്‍ പറഞ്ഞതായി കെ പി ശ്രീജിത്ത് പറഞ്ഞു
കുഞ്ഞ് ബിനോയിയുടെതാണെന്നും ഡിഎൻഎ പരിശോധന നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടു എന്നും ഡിഎൻഎ പരിശോധനയുടെ കാര്യം പറഞ്ഞതോടെ ബിനോയ് വൈകാരികമായി പ്രതികരിച്ചുവെന്നും അഭിഭാഷകൻ പ്രതികരിച്ചു. ഇതോടെ മധ്യസ്ഥ ചർച്ച പാതിയിൽ ഉപേക്ഷിക്കേണ്ടിവന്നു എന്നും അദ്ദേഹം പറഞ്ഞു

You might also like

-