കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും കേരളം കോൺഗ്രസ്സിന് രണ്ടുസ്ഥാനാർത്ഥികൾ

സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന നിലപാടിലാണ് ജോസ് വിഭാഗം. എന്നാല്‍ അജിത്ത് മുതിരമലയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്നാണ് ജോസഫ് വിഭാഗവും പറയുന്നത്. രണ്ട് കൂട്ടരും സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് ഇന്നലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ട എന്ന നിലപാട് യു.ഡി.എഫ് എടുത്തത്

0

കോട്ടയം :ക്വാറം തികയാത്തതിനെ തുടര്‍ന്ന് ഇന്നലെ മാറ്റിവെച്ച കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് നിര്‍ണ്ണായകമാണ്.

സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന നിലപാടിലാണ് ജോസ് വിഭാഗം. എന്നാല്‍ അജിത്ത് മുതിരമലയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്നാണ് ജോസഫ് വിഭാഗവും പറയുന്നത്. രണ്ട് കൂട്ടരും സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് ഇന്നലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ട എന്ന നിലപാട് യു.ഡി.എഫ് എടുത്തത്. എന്നാല്‍ ഇന്നലെ രാത്രിയോടെ നടന്ന അനുനയ ചര്‍ച്ചകളിലും തീരുമായില്ലെന്നാണ് സൂചന. ആയതിനാല്‍ കോണ്‍ഗ്രസിന്റെ നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ സാഹചര്യം മുതലെടുക്കാന്‍ സി.പി.എമ്മും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ക്വാറം തികയാത്തതിനാല്‍ ഇന്നലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചങ്കിലും ഇന്ന് ഇത് ബാധകമല്ല. ആയതിനാല്‍ എല്ലാ അംഗങ്ങളും തെരഞ്ഞെടുപ്പിന് എത്തിയേക്കും. ഇതിനോടകം മെമ്പര്‍മാരെ ഒപ്പം നിര്‍ത്താന്‍ പലവഴികള്‍ ഇരുവിഭാഗവും സ്വീകരിച്ചതായും സൂചനയുണ്ട്.

You might also like

-