എ ടി എം കവർച്ച ശ്രമങ്ങളുടെ പശ്ചാതലത്തിൽ സുരക്ഷയ്ക്കായി പുതിയ നിർദ്ദേശങ്ങളുമായി കോട്ടയം ജില്ലാ പൊലീസ്

രാത്രി 11 മണി മുതൽ പുലർച്ചെ ആറു മണി വരെ ഉൾ പ്രേദേശങ്ങളിലെ എടിഎമ്മുകൾ അടച്ചിട്ട് പകരം പ്രധാന നിരത്തുകളിലെ എടിഎമ്മുകൾ മാത്രം പ്രവർത്തിപ്പിച്ചാൽ രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന എടിഎമ്മുകളിൽ പോലീസിനു കൂടുതൽ ശ്രദ്ധിക്കുവാൻ കഴിയും.

0

പുതിയ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ കോട്ടയം ജില്ലാ പോലീസ് മേധാവി എസ് ഹരിശങ്കർ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചു.

പോലീസ് ശ്രദ്ധ ലഭിക്കുന്ന പ്രധാന റോഡുകളിലെ എ.ടി.എമ്മുകൾ മാത്രം പ്രവർത്തിപ്പിക്കണമെന്ന തടക്കം നിരവധി നിർദ്ദേശങ്ങളാണ് പൊലീസ് മുന്നോട്ടുവച്ചിട്ടുള്ളത്.

ബാങ്കുകളുമായി സഹകരിച്ച് കവർച്ചതടയാനുള്ള നടപടികൾക്കാണ് മുൻഗണന. രാത്രി 11 മണി മുതൽ പുലർച്ചെ ആറു മണി വരെ ഉൾ പ്രേദേശങ്ങളിലെ എടിഎമ്മുകൾ അടച്ചിട്ട് പകരം പ്രധാന നിരത്തുകളിലെ എടിഎമ്മുകൾ മാത്രം പ്രവർത്തിപ്പിച്ചാൽ രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന എടിഎമ്മുകളിൽ പോലീസിനു കൂടുതൽ ശ്രദ്ധിക്കുവാൻ കഴിയും.

സിസിടിവി കാമറകൾക്ക് ഒപ്പം കേന്ദ്രീകൃത പരിശോധനയും ,മുഴുവൻ എടിഎമ്മുകളിലും സെൻസർ അലർട്ട് സംവിധാനവും നടപ്പിലാക്കണമെന്നും ബാങ്ക് പ്രതിനിധികളെ പോലീസ് അറിയിച്ചു.

പോലീസ് നൽകിയ നിർദേശങ്ങളോട് അനുഭാവ പൂർവ്വമായ പ്രതികരണമാണ് യോഗത്തിൽ പങ്കെടുത്ത 37 ബാങ്കുകളുടെ പ്രതിനിധികളും അറിയിച്ചത്.

You might also like

-