ദേവനന്ദയുടെ മരണത്തിൽ ദുരൂഹത തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നു:മുത്തച്ഛൻ
കുഞ്ഞ് ഒറ്റയ്ക്ക് പുഴയിലേക്ക് പോകില്ല. ഇതിന് മുമ്പൊരിക്കൽ പോലും ആറ്റിൻകരയിലേക്ക് പോയിട്ടില്ലെന്നും മുത്തച്ഛൻ പറയുന്നു. ആറ്റിൽ നിന്നും കണ്ടെടുത്ത അമ്മയുടെ ഷാൾ കുട്ടി ധരിച്ചിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്.ഇ
കൊല്ലം: പള്ളിമൺ ഇളവൂരിലെ ആറുവയസുകാരി ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുത്തച്ഛൻ. കുട്ടിയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നുവെന്നാണ് അമ്മയുടെ അച്ഛനായ മോഹനൻ പിള്ള പറയുന്നത്. കുഞ്ഞ് ഒറ്റയ്ക്ക് പുഴയിലേക്ക് പോകില്ല. ഇതിന് മുമ്പൊരിക്കൽ പോലും ആറ്റിൻകരയിലേക്ക് പോയിട്ടില്ലെന്നും മുത്തച്ഛൻ പറയുന്നു. ആറ്റിൽ നിന്നും കണ്ടെടുത്ത അമ്മയുടെ ഷാൾ കുട്ടി ധരിച്ചിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു
.ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ദേവനന്ദ എന്ന ആറുവയസുകാരി വീട്ടിൽ നിന്നും കാണാതായത്. തൊട്ടടുത്ത ദിവസം പുലർച്ചെ വീടിന് സമീപത്തെ ആറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പോസ്റ്റു മോർട്ടം റിപ്പോർട്ടിൽ മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും നാട്ടുകാർ അടക്കം തുടക്കം മുതൽ സംഭവത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. പിന്നാലെയാണ് ഇപ്പോൾ കുട്ടിയുടെ മുത്തച്ഛനും സംശയങ്ങൾ ഉന്നയിച്ചിരിക്കുന്നത്.ദേവനന്ദയുടെ വേര്‍പാടില്‍ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നത്. ദേവനന്ദ ഇതിനു മുന്‍പ് ഒരിക്കല്‍ പോലും പുഴയുടെ തീരത്തേക്ക് പോയിട്ടില്ല. മൃതദേഹം കണ്ടെത്തിയ വഴിയിലൂടെ ക്ഷേത്ര ഉല്‍സവത്തിന് പോയിട്ടില്ല. ക്ഷേത്രത്തിലേക്കു ചെറിയ പ്രായത്തില്‍ കൊണ്ടുപോയത് മറ്റൊരുവഴിയിലൂടെ ഓട്ടോറിക്ഷയിലായിരുന്നു. കുട്ടിക്ക് ഒരിക്കലും തനിച്ച് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്താന്‍ കഴിയില്ല. പാലത്തില്‍ കയറിയപ്പോള്‍ വീണതാണെങ്കില്‍ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയ സ്ഥലത്ത് എത്താന്‍ സാധ്യതയില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് കുടുംബാംഗങ്ങളുടെ നിഗമനം. വീടിനു പുറത്തേക്കുപോലും ദേവനന്ദ തനിച്ചു പോയിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ ആവര്‍ത്തിക്കുന്നു.