“നടിയെ ആക്രമിച്ചന്ന കേസ്’ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ് ,ശ്രീകുമാർ മേനോനെ സാക്ഷിപ്പട്ടികയിൽ നിന്നും ഒഴുവാക്കി ,വിസ്തരിക്കണമെന്നു പ്രതിഭാഗം ദൃശ്യങ്ങൾ വീണ്ടും പരിശോധനക്ക്
ഹർജിക്കാരുടെ വാദം ശരിവച്ച കോടതി ദൃശ്യങ്ങളുടെ പൂർണ്ണ പരിശോധന ഫലം നല്കാമെന്നാവശ്യപ്പെട്ട് ദൃശങ്ങൾ വീണ്ടും കോടതി പരിശോധനക്കു അയച്ചു.കേസിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്‍റെ പൂര്‍ണ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് വിചാരണ കോടതിയുടെ നിര്‍ദേശം നല്‍കി
കൊച്ചി :നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സാക്ഷിവിസ്താരത്തിന് ഹാജരാകാത്തതിനാല്‍ നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്.വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാൻ കുഞ്ചാക്കോ ബോബന് സമൻസ് നൽകിയിരുന്നു. എന്നാൽ സമൻസ് കൈപ്പറ്റുകയോ അവധി അപേക്ഷ നൽകുകയോ ചെയ്തില്ല. ഇതിനെ തുടർന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസില്‍ നടി മഞ്ജു വാര്യരുടെ സാക്ഷിവിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
നടിയെ ആക്രമിച്ചാണ് തെളിവായി പ്രോസിക്യുഷന് കോടതിയിൽ ഹാജരാക്കിയ ദൃശ്ശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു എന്നാൽ ലഭിച്ച പരിശോധന ഫലത്തിൽ കോടതി അവശ്യ പെട്ടകാര്യങ്ങളിൽ വ്യക്ത ലഭിച്ചിരുന്നില്ല ഇതു ചൂണ്ടിക്കാട്ടി ദീലീപിന്റെ അഭിഭാഷകർ വിചാരണകോടതിയെ സമീപിച്ചിരുന്നു . ഹർജിക്കാരുടെ വാദം ശരിവച്ച കോടതി ദൃശ്യങ്ങളുടെ പൂർണ്ണ പരിശോധന ഫലം നല്കാമെന്നാവശ്യപ്പെട്ട് ദൃശങ്ങൾ വീണ്ടും കോടതി പരിശോധനക്കു അയച്ചു.കേസിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്‍റെ പൂര്‍ണ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് വിചാരണ കോടതിയുടെ നിര്‍ദേശം നല്‍കി. താന്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും മറുപടിയില്ലെന്ന് കാണിച്ച് ദിലീപ് നല്‍കിയ പുതിയ ഹരജിയിലാണ് കോടിതിയുടെ നിര്‍ദേശം. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബിനോടാണ് പരിശോധനയുടെ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്.
അതേസയം നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിൽ നിന്ന് സംവിധായകൻ ശ്രീകുമാർ മേനോനോ ഒഴിവാക്കി. ഫെബ്രുവരി 29 ന് സാക്ഷി വിസ്താരത്തിന് എത്താനാണ് ശ്രീകുമാർ മേനോനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മഞ്ജു വാര്യർ മൊഴി നൽകാൻ എത്തിയ ശേഷം, വരേണ്ടതില്ലെന്ന് പെട്ടെന്ന് ശ്രീകുമാറിനെ അറിയിക്കുകയായിരുന്നു.ശ്രീകുമാർ മൊഴി നൽകാൻ എത്തിയാൽ തനിക്കെതിരെ മൊഴിനൽകാൻ സാധ്യത യുണ്ടെന്നുഅത് തന്റെ കരിയറിനെയും മൊഴിയെയും ബാധിക്കുമെന്ന് മഞ്ജു അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് സൂചന. അതിനെ തുടർന്നാണ് ഒഴിവാക്കാൻ തീരുമാനിസിച്ചെതെന്നാണ് വിവരം
ദിലീപ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ നടിയെ ആക്രമിച്ച കേസിലെ കേന്ദ്ര ബിന്ദുവായി അവതരിപ്പിക്കുന്നത് സംവിധായകൻ ശ്രീകുമാർ മേനോനെ ആണ്. മഞ്ജു വാര്യർക്ക് സംവിധായകനുമായുള്ള വഴിവിട്ട സൗഹൃദമാണ് കേസിൽ തന്നെ ഉൾപ്പെടുത്താൻ കാരണമെന്നും പറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ ശ്രീകുമാർ മേനോനുമായി മഞ്ജു പിണക്കത്തിലാവുകയും ശ്രീകുമാർ മേനോനെതിരെ നിയമ നടപടികൾ സ്വീകരിക്കുകയൂം ചെയ്തിരുന്നു . തന്നെ ആക്രമിക്കാൻ സാധ്യത ഉണ്ടെന്നു കട്ടി മഞ്ജു ഡി.ജി.പിക്ക് പരാതി നൽകുകയും ചെയ്തു. ഈ കേസ് ഇപ്പോഴും അന്വേഷണ ഘട്ടത്തിലാണ് .മഞ്ജു വാര്യരുമായി സൗഹൃദത്തിലായിരുന്ന കാലത്താണ് ശ്രീകുമാർ മേനോൻ നടിയെ ആക്രമിച്ച കേസിൽ പോലീസിന് മൊഴി നൽകിതു വിവാദ പ്രസ്താവനകൾ ഇറക്കുകയും ചെയ്തത് . ഇപ്പോഴത്തെ സാഹചര്യത്തിൽ ശ്രീകുമാർ മൊഴി മാറ്റി പറഞ്ഞാൽ അത് അന്വേഷണ സംഘത്തിന് തലവേദനയാകും. ശ്രീകുമാർ മേനോനെ സാക്ഷി വിസ്താരത്തിൽ നിന്ന് ഒഴിവാക്കാൻ ഇതും കാരണമായി. എന്നാൽ പ്രോസിക്യുഷന് സാക്ഷി വിസ്താഹാരത്തിൽ നിന്നും ഒഴുവാക്കിയ ശ്രീകുമാർ മേനോനെ വിസ്തരിച്ചു മൊഴി രേഖപെടുത്തണമെന്നു പ്രതികളുടെ അഭിഭാഷകർ കോടതയിൽ അവശയാ പെട്ടിട്ടുണ്ട് . സാക്ഷികളുടെ ക്രോസ്സ് വിസ്താര സമയത്ത് ശ്രീകുമാർ മേനോനെ സമൻസ് അയച്ചു വിളിപ്പിച്ചു വിസ്തരിക്കാനാണ് പ്രതിഭാഗം ആലോചിക്കുന്നത് . കേസിന്റെ ആദ്യ ഘട്ടത്തിൽ പ്രതിയല്ലാതിരുന്ന ദീലീപിനെ മഞ്ജു വിന്റേയും ശ്രീകുമാർ മേനോന്റെയും ആരോപണങ്ങളെത്തുടർന്നാണ് ഗുഡാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത് . മഞ്ജുവും ശ്രീകുമാർ മേനോനും ദീലീപിനെതിരെ മൊഴി നൽകിയതിനെത്തുടർന്നായിരുന്നു . ശ്രീകുമാർ മേനോൻ ആദ്യ നിലപാടിൽ നിന്നും ഉമരി മഞ്ജുവിന്റെ മൊഴികൾക്ക് വിരുദ്ധമായ നിലപാട് എടുക്കുമെന്ന ആശങ്കയും പ്രോസിക്യുഷനുണ്ട്