മന്ത്രിമാരുടെ സ്റ്റാഫ് ജാഗ്രത പാലിക്കണം ; മുന്നറിയിപ്പുമായി സിപിഎം

സി.പി.എം വിളിച്ച മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗത്തിലാണ് നിര്‍ദേശം.

0

തിരുവനന്തപുരം : മന്ത്രിമാരുടെ സ്റ്റാഫ് വ്യക്തിബന്ധങ്ങളില്‍ സുതാര്യത പുലര്‍ത്തണമെന്ന് സിപിഎം. ദുരൂഹ വ്യക്തിത്വങ്ങളുമായി അടുപ്പം പാടില്ലെന്നും മുന്നറിയിപ്പ്. സി.പി.എം വിളിച്ച മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗത്തിലാണ് നിര്‍ദേശം. സി.പി.എം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരാണ് എ.കെ.ജി സെന്ററിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മന്ത്രിമാരുടെ ഓഫിസിന്റെ പ്രവർത്തനം വിലയിരുത്തി.  ആറുമാസത്തിലൊരിക്കൽ യോഗം പതിവാണെങ്കിലും സ്വർണക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ടതിന് മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കറെ പുറത്താക്കിയ പശ്ചാത്തലത്തിലാണ് ഇത്തവണയോഗം ചേർന്നത്. മന്ത്രിമാരുടെ ഓഫിസ് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചിരുന്നു.

കേസില്‍ പ്രതികളുടെ അറസ്റ്റ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. പ്രതികളായ സ്വപ്ന , സന്ദീപ്, സരിത്ത് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നാളെയാണ് സ്വപ്നയുടെയും സന്ദീപിന്‍റെയും കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെയാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടത്.ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നത്. അതേസമയം പ്രതികള്‍ നല്‍കിയ ജാമ്യഹരജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.

സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടെന്നാണ് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. തിരുവനന്തപുരത്തും കേരളത്തിലെ മറ്റ് സ്ഥലങ്ങളിലുമാണ് ഗൂഢാലോചന നടത്തിയത്, രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകർക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കെ.പി റമീസ് മുഖ്യ കണ്ണിയെന്നും എന്‍.ഐ.എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു

You might also like

-