കോടിയേരി ബാലകൃഷ്ണന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം.

ബിനോയിയെ പിന്തുണക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. ആരോപണം വ്യക്തിപരമായി കണ്ടാല്‍ മതിയെന്നും യോഗം വിലയിരുത്തി.

0

കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം. ബിനോയിക്കെതിരായ കേസില്‍ പാര്‍ട്ടിയോ കോടിയേരിയോ ഇടപെട്ടിട്ടില്ല. അതിനാല്‍ രാജിവെക്കേണ്ടെന്നാണ് സി.പി.എം കേന്ദ്രനേതൃത്വത്തിന്‍റഎ നിലപാട്.

അതേസമയം ബിനോയ് കോടിയേരിക്കെതിരായ പരാതി സി.പി.എം സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ബിനോയിയെ പിന്തുണക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. ആരോപണം വ്യക്തിപരമായി കണ്ടാല്‍ മതിയെന്നും യോഗം വിലയിരുത്തി. വൈകീട്ട് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണും.

You might also like

-