മലയോര ജനതക്ക് കൈത്താങ്ങായി എം ഇ മീരാൻ ഇഖ്‌റ മെഡിക്കൽ സെന്റർ

നിര്‍ധന രോഗികള്‍ക്ക് സൗജന്യനിരക്കിലായിരിക്കും സെന്ററില്‍ ഡയാലിസിസ്  നല്‍കുക. ഇതര രോഗികള്‍ക്ക് 500 രൂപയാകും ഡയാലിസിസിനുള്ള നിരക്ക്.

0

അടിമാലി: അന്തരിച്ച പ്രമുഖ വ്യവസായിയും ഈസ്റ്റേൺ ഗ്രുപ്പ് ഓഫ് കമ്പനികളുടെ ഫൗണ്ടറും ചെയര്മാനുമായിരുന്ന എം.ഇ. മീരാൻ ന്റെ സ്മരണാർത്ഥം എം.ഇ. മീരാൻ മെമ്മോറിയലും, മുസ്ലിം സർവീസ് സൊസൈറ്റിയും ചേർന്ന് ആരംഭിക്കുന്ന ഇഖ്റ മെഡിക്കൽ സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു .

ആധുനിക ആതുര ശിശ്രുഷയുടെ അപര്യാപത നേരിടുന്ന അടിമാലിയിൽ സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാകാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ ആധുനിക സമ്പിധാനത്തോടുകൂടിയുള്ള ഡയാലിസിസ് യുണിറ്റ് പിസിയോ തേറാഫി യുണിറ്റ് മെഡിക്കൽ ലാബ് ഫാർമസി ജനറൽ മെഡിസിൻ എന്നി വിഭാഗങ്ങളിൽ സൗജന്യ നിരക്കിൽ ചികിത്സ ഉറപ്പു നൽകുന്നു.

ഹൈറേഞ്ചില്‍ വൃക്കരോഗികളുടെ എണ്ണമേറി വരുന്ന സാഹചര്യത്തില്‍ ഡയാലിസിസിനും അനുബന്ധ ചിക്തസകള്‍ക്കും സൗജന്യ നിരക്കില്‍ സൗകര്യമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് എംഎസ്എസ്, ഇഖ്‌റ ഹോസ്പിറ്റല്‍, തണല്‍ എന്നിവ ഈസ്റ്റേണ്‍ ഗ്രൂപ്പുമായി സഹകരിച്ച് എം ഇ മീരാന്‍ മെമ്മോറിയല്‍ എം എസ് എസ് ഇഖ്‌റ മെഡിക്കല്‍ സെന്ററിന് രൂപം നല്‍കിയിട്ടുള്ളത്. മുസ്ലിം സർവീസ് സൊസൈറ്റി .തണൽ , തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഇഖ്‌റയുടെ പ്രവർത്തനം

അടിമാലി മന്നാംകല റോഡിൽ സെന്റ് ജോർജ് പള്ളിക്ക് സമീപത്തായി കോഴിക്കകുടി ബിൽഡിങ്ങിലെ ആശുപത്രിയുടെ ഉദ്ഘാടനം ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ
നിർവഹിച്ചു എം എസ് എസ് സംസ്ഥാന പ്രസിഡണ്ട് സി പി കുഞ്ഞു മുഹമ്മദ് അധ്യക്ഷതവഹിച്ച യോഗത്തിൽ  ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം എംഎസ്എസ് സംസ്ഥാന പ്രസിഡന്റ് സിപി കുഞ്ഞുമുഹമ്മദ് നിര്‍വഹിച്ചു.ഡയാലിസിസ് യൂണിറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം എംഎസ്എസ് അടിമാലി യൂണിറ്റ് പ്രസിഡന്റ് നവാസ് മീരാനും ഫിസിയോ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ പി സി അന്‍വര്‍, എം ഇ മീരാന്റെ പത്‌നി നഫീസ മീരാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നടത്തി.സെന്ററിന്റെ ഭാഗമായുള്ള മെഡിക്കല്‍ ക്യാമ്പ് ഡോ.സത്യ ബാബു ഉദ്ഘാടനം ചെയ്തു.തണല്‍ ചെയര്‍മാന്‍ ഡോ.ഇദ്്‌രീസ് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി.

നിര്‍ധന രോഗികള്‍ക്ക് സൗജന്യനിരക്കിലായിരിക്കും സെന്ററില്‍ ഡയാലിസിസ്  നല്‍കുക. ഇതര രോഗികള്‍ക്ക് 500 രൂപയാകും ഡയാലിസിസിനുള്ള നിരക്ക്. ജില്ലാ പഞ്ചായത്തംഗം ഇന്‍ഫന്റ് തോമസ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ്,കെ എന്‍ ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു

അടിമാലി മാർക്കറ്റ് ജംഗ്ഷനിൽ കോയിക്കാകുടി ബിൽഡിങ്ങിലാണ് മെഡിക്കൽ സെന്റർ പ്രവർത്തിക്കുക. സെൻററിൽ ഡയാലിസിസിന് പുറമേ മെഡിക്കൽ ലാബ്, എക്സ് റേ, ഒ.പി. വിഭാഗം എന്നിവ ഉണ്ടായിരിക്കും നിർദ്ദരരായ രോഗികൾക്ക് സൗജന്യ നിരക്കിലും , മറ്റ് രോഗികൾക്ക് കുറഞ്ഞ നിരക്കിലുമാവും ഇവിടെ ചികിൽൽസ ലഭിക്കുമെന്ന് ഈസ്റ്റേൺ ഗ്രുപ്പ്ഭാ ഓഫ് കമ്പനി ചെയർമാൻ നവാസ് മീരാൻപറഞ്ഞു .

You might also like

-