കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഐ എം സംസ്ഥാന സെകട്ടറി, സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ,17 അംഗ സംസ്ഥാന സെക്രട്ടേറിറ്റ്

സിപിഎം സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ. ഡിവൈഎഫ്ഐയിലും മറ്റും സജീവ സാന്നിധ്യങ്ങളായ നേതാക്കളാണ് ഇത്തവണ സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങളായി എത്തിയിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണനാണ് പുതിയ അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടത്

0

കൊച്ചി | പോരാട്ടങ്ങളുടെ അനുഭവ കരുത്തും നേതൃപാടവത്തിന്റെ തിളങ്ങുന്ന മുഖവുമായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഐ എം സംസ്ഥാന ഘടകത്തെ നയിക്കും. ഇന്ന് കൊച്ചിയില്‍ സമാപിച്ച സംസ്ഥാന സമ്മേളനം സെക്രട്ടറിയായി കോടിയേരിയെ ഐകണേ്ഠ്യേന തെരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചു.. തുടര്‍ച്ചയായ മൂന്നാം തവണയാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയായുന്നത്. 70 കാരനായ കോടിയേരി പൊളിറ്റ്ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ്. 88 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
സിപിഎം സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ. ഡിവൈഎഫ്ഐയിലും മറ്റും സജീവ സാന്നിധ്യങ്ങളായ നേതാക്കളാണ് ഇത്തവണ സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങളായി എത്തിയിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണനാണ് പുതിയ അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

എം എം വർഗീസ്, എ വി റസൽ,ഇ എൻ സുരേഷ് ബാബു, സി.വി. വർഗീസ് ,പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം,വി.പി സാനു,ഡോ കെ എൻ ഗണേഷ്,കെ.എസ് സലീഖ, കെ.കെ ലതിക ,പി ശശി, കെ. അനിൽകുമാർ,വി. ജോയ്,ഒ.ആർ കേളു, ചിന്ത. ജെറോം എന്നിവരെയാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ജോണ്‍ ബ്രിട്ടാസ് , ബിജു കണ്ടക്കൈ എന്നിവര്‍ സമിതിയില്‍ ക്ഷണിതാവാകും. വി.എസ് അച്യുതാന്ദന്‍, വൈക്കം വിശ്വന്‍, പി. കരുണാകരന്‍, ആനത്തലവട്ടം ആനന്ദന്‍, കെ.ജെ തോമസ്, എം.എം മണി എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാകും.

17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. പിണറായും കോടിയേരിയുമടക്കമുള്ള നിലവിലെ 9 അംഗങ്ങള്‍ തുടരും.പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ.പി.ജയരാജന്‍, ടി.എം.തോമസ്‌ ഐസക്‌ ,പി.കെ.ശ്രീമതി. ,എ.കെ.ബാലന്‍ ടി.പി.രാമകൃഷ്ണന്‍ ,കെ.എന്‍.ബാലഗോപാല്‍, പി.രാജീവ്‌, കെ.കെ.ജയചന്ദ്രന്‍ ,ആനാവൂര്‍ നാഗപ്പന്‍ ,വി.എന്‍.വാസവന്‍,
സജി ചെറിയാന്‍, എം.സ്വരാജ്‌, മുഹമ്മദ്‌ റിയാസ്‌, പി.കെ.ബിജു പുത്തലത്ത്‌ ദിനേശന്‍ എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍.

നിരവധി പുതുമുഖങ്ങള്‍ക്ക് സംസ്ഥാന സമിതിയില്‍ അവസരം നല്‍കുമെന്ന തരത്തിലുള്ള സൂചനകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. 75 കഴിഞ്ഞ നേതാക്കളെ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന തീരുമാനമാണ് പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ ഇടയാക്കിയത്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് മാത്രമാണ് ഈ തീരുമാനത്തില്‍ ഇളവ് നല്‍കിയത്.

You might also like

-