കെ സുധാകരനെതിരെ കോടിയേരി ,”ആളുകൾ കൊല്ലപ്പെട്ടാൽ സന്തോഷിക്കുന്ന സ്വഭാവം സിപിഎമ്മിന് ഇല്ല” ധീരജിന്റെ വീട് സന്ദർശിച്ചു
ധീരന്‍റെ കൊലപാതകം ആസൂത്രിതമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പുറത്ത് നിന്ന് എത്തിയവരാണ് ധീരന്റെ കൊലപ്പെടുത്തിയത്. യൂത്ത് കോൺഗ്രസിന്റെ ഒരു സംഘം ആളുകൾ ആസൂത്രണം ചെയ്ത നടത്തിയ ഒരു സംഭവം എന്ന നിലയിൽ ഇതിന് വലിയ പ്രധാന്യമുണ്ട്
കണ്ണൂര്‍ |എസ് എഫ് ഐ പ്രവത്തകൻ ധീരജ് രാജേന്ദ്രന്റെ മരണം എസ്എഫ്ഐ പിടിച്ചുവാങ്ങിയ രക്തസാക്ഷിത്തമാണെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ സി പി ഐ എം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണന്‍.” രക്തസാക്ഷിയായ ധീരജിനെ ഇനിയും അപമാനിക്കരുതെന്നും കോൺഗ്രസ് നേതൃത്വം ഇതിൽ നിന്ന് പിന്മാറണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ആളുകൾ കൊല്ലപ്പെട്ടാൽ സന്തോഷിക്കുന്ന സ്വഭാവം സിപിഎമ്മിന് ഇല്ല. കൊലപാതകം നടത്തിയിട്ട് വീണ്ടും കൊലപാതകം നടത്തുന്നതിന് തുല്യമാണ് ഇത്തരം പ്രസ്താവനങ്ങൾ. സെമി കേഡർ ആക്കുന്നത് ഇങ്ങനെയാണോ” എന്നും കോടിയേരി ചോദിച്ചു.
ധീരന്‍റെ കൊലപാതകം ആസൂത്രിതമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പുറത്ത് നിന്ന് എത്തിയവരാണ് ധീരന്റെ കൊലപ്പെടുത്തിയത്. യൂത്ത് കോൺഗ്രസിന്റെ ഒരു സംഘം ആളുകൾ ആസൂത്രണം ചെയ്ത നടത്തിയ ഒരു സംഭവം എന്ന നിലയിൽ ഇതിന് വലിയ പ്രധാന്യമുണ്ട്. ഇത്തരത്തിലൂള്ള കൊലപാതക സംഘങ്ങൾ നാട്ടിലുണ്ടായാൽ കലാലയങ്ങളുടെ സ്വൈര്യമായ പ്രവർത്തനം നടത്താന് കഴിയില്ലെന്നും കോടിയേരി പറഞ്ഞു. സംഭവത്തിൽ ഗൗരവമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം ഇന്നലെ സംഘടിപ്പിച്ച സമൂഹ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനോട് കോടിയേരി പ്രതികരിച്ചു. ഇടുക്കിയിലെ എന്‍ജിനിയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.ധീരജിന്റെ കുടുംബത്തിന് ഉണ്ടായ നഷ്ടം പരിഹരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു
കോടിയേരിയുടെ വാക്കുകൾ
“അവർക്കുണ്ടായത് പരിഹാര്യമായ നഷ്ടമല്ല. ആ വേദനയുമായാണ് കുടുംബം ഇപ്പോൾ ജീവിക്കുന്നത്. ധീരജിൻ്റെ കൊലപാതകം കുടുംബത്തെ മാത്രമല്ല, നാടിനെയാകെ നടുക്കിയ സംഭവമാണ്. അതിൽ നിന്ന് ഇപ്പോഴും ആരും മോചനം നേടിയിട്ടില്ല. ഇത് ആസൂത്രിതമായി നടന്ന കൊലപാതകമാണ്. അവിടെ സംഘർഷം ഉണ്ടായിരുന്നില്ല. പുറത്തുനിന്നെത്തിയ ആളുകളാണ് കൊല നടത്തിയത്. നാട്ടിൽ ഇത്തരം കൊലയാളി സംഘങ്ങൾ ഉണ്ടായാൽ കലാലയങ്ങളുടെ പ്രവർത്തനം നടക്കില്ല. ഗൂഢാലോചന പരിശോധിക്കണം. ഒളിവ് സങ്കേതം എറണാകുളത്ത് നൽകാമെന്നറിയിച്ചതിനാലാവാം പ്രതി ബസിൽ എറണാകുളത്തേക്ക് വന്നത്. അതാരെന്ന് അന്വേഷിക്കണം. കൊലപാതകം നടത്തിയിട്ട് അവർ വീണ്ടും കൊല ചെയ്യുകയാണ്. സുധാകരൻ്റെ പരാമർശമൊക്കെ പ്രകോപനകരമാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യമാണ് അത്. അതിൽ നിന്ന് കോൺഗ്രസ് നേതൃത്വം പിൻവാങ്ങണം. ഒരാൾ കൊല ചെയ്യപ്പെട്ടാൽ സന്തോഷിക്കുന്നത് കോൺഗ്രസിൻ്റെ സംസ്കാരമാണോ? സിപിഐഎം അങ്ങനെയല്ല. ഈ പ്രകോപനത്തിൽ സിപിഐഎം പ്രവർത്തകർ കുടുങ്ങരുത്. കോൺഗ്രസ് ഓഫീസുകളോ കൊടിയോ തകർക്കരുത്. അവരെ ഒറ്റപ്പെടുത്തണം”. – കോടിയേരി പറഞ്ഞു