“അട്ടിമറിക്കുമോ അന്വേഷണം” കൊടകര കുഴൽ പണ കേസ് ഇ ഡി ഏറ്റെടുത്തേക്കും

ആദ്യഘട്ടം അന്വേഷണത്തിൽ നിന്നും പിൻവാങ്ങിയ ഇ ഡി ബി ജെ പി വെട്ടിലാവുമെന്ന ഘട്ടം വന്നപ്പോഴാണ് ബി ജെ പി യെ രക്ഷിക്കാനെന്നവണ്ണം ഇപ്പോൾ രംഗത്തുവന്നിട്ടുള്ളത് . കേസ് വഴിതിരിച്ചുവിടുവാനും അതുവഴി ബി ജെ പി നേതാക്കൾക്ക് തലയുരുവാനുമുള്ള സാഹചര്യം സൃഷ്ടിക്കലാണ് ബി ജെ പി നേതൃത്വം ഇ ഡി അന്വേഷണം കൊണ്ട് ലക്ഷ്യമിടുന്നത്തെന്നും ആരോപണയുർന്നിട്ടുണ്ട്

0

തിരുവനന്തപുരം /ഡൽഹി :ബിജെപി സംസ്ഥാന പ്രസിഡണ്ട് മകനും ഉൾപ്പെട്ട കള്ളപ്പണ കേസ് ഇ ഡി ഏറ്റെടുത്തേക്കും . കുഴൽ പണകേസ്സ്‌ ഏറ്റടുക്കണമെന്ന ആവശ്യപ്പെട്ടു യുവ ജനതാദൾ നേതാവ് സലിം
മടവൂർ ഹൈ കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു
ഇ സാഹചര്യത്തിലാണ് കേസ്ക ഏറ്റെടുക്കാൻ ഇ ഡി
മുന്നോട്ടു വന്നിരിക്കുന്നത് മാത്രമല്ല കള്ളപ്പണക്കേസിൽ ബി ജെ പി യുടെ കേന്ദ്ര നേതാക്കളടക്കം പ്രതിയാവുന്ന സാഹചര്യത്തയിലാണ് ഇ ഡി അന്വേഷണം ഏറ്റെടുക്കുന്നത് . ആദ്യഘട്ടം അന്വേഷണത്തിൽ നിന്നും പിൻവാങ്ങിയ ഇ ഡി ബി ജെ പി വെട്ടിലാവുമെന്ന ഘട്ടം വന്നപ്പോഴാണ് ബി ജെ പി യെ രക്ഷിക്കാനെന്നവണ്ണം ഇപ്പോൾ രംഗത്തുവന്നിട്ടുള്ളത് . കേസ് വഴിതിരിച്ചുവിടുവാനും അതുവഴി ബി ജെ പി നേതാക്കൾക്ക് തലയുരുവാനുമുള്ള സാഹചര്യം സൃഷ്ടിക്കലാണ് ബി ജെ പി നേതൃത്വം ഇ ഡി അന്വേഷണം കൊണ്ട് ലക്ഷ്യമിടുന്നത്തെന്നും ആരോപണയുർന്നിട്ടുണ്ട് . കേസ് ഏറ്റെടുക്കാൻ ബി ജെ പി കേന്ദ്ര നേതൃത്തം ഇ ഡി ക്ക് നിർദേശം നല്കിയതാണ വിവരം

അതേസമയം ബിജെപി കള്ളപ്പണക്കേസിൽ ധർമരാജന്‍റെ മൊഴികളിൽ വൈരുധ്യം. പോലീസിന് നൽകിയ മൊഴിയിലും പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജിയിലുമാണ് വ്യത്യസ്ത വിവരങ്ങൾ ഉള്ളത്. ഇക്കാര്യം ചൂണ്ടി കാണിച്ച് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകും. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച കാര്യത്തിൽ നേരത്തെ നൽകിയ മൊഴിയിലും കോടതിയിൽ നൽകിയഹർജിയിലും വലിയ വൈരുധ്യമുണ്ട്. കവർച്ച ചെയ്യപ്പെട്ടത് സ്വന്തം പണമാണ് എന്നും വ്യാപാര ആവശ്യത്തിന് കാെണ്ട് പോവുകയായിരുന്നു എന്നും ധർമരാജൻ കോടതിക്ക് നൽകിയ ഹർജിയിൽ വിശദീകരിക്കുന്നു. എന്നാൽ കുഴൽ പണക്കടത്തിലെ ഇടനിലക്കാരനാണ് താനെന്നും അതിന് കമ്മീഷൻ ലഭിക്കാറുണ്ടെന്നുമാണ് പോലീസിന് നൽകിയ മാെഴി.

കോടതിയിൽ നൽകിയ ഹർജിയിൽ മൂന്ന് കോടി 25 ലക്ഷം രൂപ സ്വന്തം പണമാണെന്നും 25 ലക്ഷം രൂപ ബിസിനസ്സ് പങ്കാളിയായ സുനിൽ നായികിന്‍റേതാണെന്നുമാണെന്നാണ് ധർമ്മരാജൻ പറയുന്നത്. പണത്തിന് മറ്റ് അവകാശികൾ ഇല്ല. എന്നാൽ ഡൽഹിയിലെ മാർവാടിയിൽ നിന്നാണ് പണം ലഭിച്ചതെന്നാണ് നേരത്തെ നൽകിയ മൊഴി.
പണവും വാഹനവും തിരിച്ചു നൽകണമെന്ന ധർമ്മരാജന്‍റെ ഹർജിയ്ക്കെതിരെ മൊഴികളിലെ വൈരുധ്യങ്ങൾ ചൂണ്ടി കാട്ടി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകും. കുഴൽ പണ കവർച്ച കേസ് അവസാന ഘട്ടത്തിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.ധർമ്മരാജന്‍റെ കർണാടകയിലെ സുഹൃത്ത് സുധീർ സിങിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

You might also like

-