കെ എം മാണി അന്തരിച്ചു
കേരളരാഷ്ട്രീയത്തിലെ അതികായനും നിരവധി രാഷ്ട്രീയ റെക്കോഡുകളുടെ ഉടമയുമായ കെ.എം മാണി (കരിങ്ങോഴക്കൽ മാണി മാണി) അന്തരിച്ചു. അന്ത്യം വൈകുന്നേരം 04.57ന്. 86 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം
എറണാകുളം: കേരളരാഷ്ട്രീയത്തിലെ അതികായനും നിരവധി രാഷ്ട്രീയ റെക്കോഡുകളുടെ ഉടമയുമായ കെ.എം മാണി (കരിങ്ങോഴക്കൽ മാണി മാണി) അന്തരിച്ചു. അന്ത്യം വൈകുന്നേരം 04.57ന്. 86 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. നിലവിൽ പാലാ എം.എൽ.എ ആയ അദ്ദേഹം കേരള കോൺഗ്രസ് (എം) ചെയർമാൻ കൂടിയായിരുന്നു. മരിക്കുമ്പോൾ ഭാര്യയും മക്കളും സമീപത്തുണ്ടായിരുന്നു. കേരള കോൺഗ്രസ് (എം) വൈസ് ചെയർമാനും രാജ്യസഭാംഗവുമായ ജോസ്.കെ.മാണി ഉൾപ്പെടെ ആറുമക്കളാണ് ഉള്ളത്.
കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്ന കെ.എം മാണിക്കാണ് ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ചയാൾ എന്ന റെക്കോർഡും.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30നാണ് കെ.എം മാണിയുടെ ജനനം. തൃശ്ശിനാപ്പള്ളി സെന്‍റ് ജോസഫ്‌സ് കോളജിൽ വിദ്യാഭ്യാസം നേടിയ കെ.എം മാണി മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം കരസ്ഥമാക്കി. അഭിഭാഷക വൃത്തിയിൽ സജീവമായിരിക്കുമ്പോൾ 1959ൽ കെ.പി.സി.സിയിൽ അംഗമായി. 1964 മുതൽ കേരള കോൺഗ്രസായിരുന്നു അദ്ദേഹത്തിന്‍റെ പ്രവർത്തന മണ്ഡലം.
1965ല്‍ പാലാ മണ്ഡലം രൂപീകരിക്കുമ്പോള്‍ കെ.എം മാണിയെയല്ലാതെ മറ്റാരുടെ പേരും കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം ജോര്‍ജിന്‍റെ മുമ്പിലുണ്ടായിരുന്നില്ല. കേരള രാഷ്ട്രീയത്തില്‍ മറ്റൊരു നേതാവിനും നല്‍കാത്ത പിന്തുണയാണ് പാലാ അന്ന് മുതല്‍ മാണിക്ക് നല്‍കിയത്. തുടര്‍ച്ചയായ 12 തെരഞ്ഞെടുപ്പിലും മാണിയെ പാലാ പിന്തുണച്ചു. കര്‍ഷകരുടെ, പ്രത്യേകിച്ച് റബര്‍ കര്‍ഷകരുടെ വക്താവായി മാണി മാറി. കേരളത്തിലെമ്പാടുമുള്ള കുടിയേറ്റ കര്‍ഷകരുടെ ശബ്ദമായി മാണി കേരള രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്നു. പാലാക്കാര്‍ക്ക് കെ.എം മാണി എന്നും മാണി സാര്‍ ആയിരുന്നു.
1975 ഡിസംബർ 26 ന് ആദ്യമായി അച്യുതമേനോൻ മന്ത്രിസഭയിൽ അംഗമായി. ഏഴ് മന്ത്രിസഭകളിലായി 6061 ദിവസം (17 വർഷം 7 മാസം)] 2003 ജൂൺ 22 ന് മറികടന്ന് സ്വന്തം പേരിലാക്കി. പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്‍റെ റെക്കോർഡും