ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ ലോക്ക് ഡൗൺ അല്ലാതെ മറ്റ് വഴിയില്ലെന്ന് ആരോഗ്യമന്ത്രി

ഒരു ഘട്ടത്തിൽ കൊറോണ പ്രതിരോധത്തിൽ സംസ്ഥാനം ഏറെ മുന്നോട്ട് പോയിരുന്നു. എന്നാൽ ഉണ്ടാകാൻ പാടില്ലാത്ത വിധം ചില അനുസരണക്കേടുകൾ കൊറോണ പ്രതിരോധത്തിലുണ്ടായി

0

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങൾ നിർണായകമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് മരണ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി. ഒരു ഘട്ടത്തിൽ കൊറോണ പ്രതിരോധത്തിൽ സംസ്ഥാനം ഏറെ മുന്നോട്ട് പോയിരുന്നു. എന്നാൽ ഉണ്ടാകാൻ പാടില്ലാത്ത വിധം ചില അനുസരണക്കേടുകൾ കൊറോണ പ്രതിരോധത്തിലുണ്ടായി. ഇതോടെ കൊറോണ കേസുകൾ വർധിച്ചുവെന്ന് കെ കെ ശൈലജ വ്യക്തമാക്കി.കോവിഡ് 19നെ​ നിസാരമായി കാണരുതെന്ന്​ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കോവിഡി​ന്റെ രണ്ടാം തരംഗമാണ് ലോകത്ത്​​ നടക്കുന്നത്​.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പലരാജ്യങ്ങളും വീണ്ടും അടച്ചുപൂട്ടൽ നടപ്പാക്കേണ്ട സാഹചര്യത്തിലാണിപ്പോൾ. ആ സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ജനങ്ങൾ ഒരു രീതിയിലും സഹകരിച്ചില്ലെങ്കിൽ മറ്റ് വഴികളില്ലാതെ വരുമെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്ത് ഇതുവരെ ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തിലേറെ പേർക്കാണ് രോഗബാധ ഉണ്ടായത്. ഇതിൽ ഒരുലക്ഷത്തിപതിനാലായിരം പേർ രോഗമുക്തി നേടി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്ത് മരണ നിരക്ക് കുറവാണ്. 656 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. അതേസമയം ജനസാന്ദ്രത കൂടിയതും ജനിതക ശൈലീ രോഗങ്ങൾ വർധിച്ചതും കേരളത്തിൽ വലിയ പ്രതിസന്ധിയാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

You might also like

-