കൊറോണ പകർച്ച നിയന്ത്രിക്കാൻ ബാക്ക് ടു ബേസിക്സ് കാമ്പയിൻ : ആരോഗ്യമന്ത്രി
ലക്ഷണമുള്ളവരെ പരിശോധിക്കുക എന്നതാണ് സംസ്ഥാനത്തെ കൊവിഡ്ന പരിശോധനാ നയം. ടെസ്റ്റ് പെർ മില്യൺ സംസ്ഥാനത്ത് കൂടുതലാണ്.
തിരുവനന്തപുരം :കേരളത്തിൽ രോഗ പകർച്ച നിയന്ത്രിക്കാൻ ബാക്ക് ടു ബേസിക്സ് കാമ്പയിൻ ആരംഭിക്കുന്നു. മാധ്യമ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആരോഗ്യ മന്ത്രി കെകെ ശൈലജപറഞ്ഞു പുറത്ത് നിന്ന് വരുന്നവരെ ട്രെയ്സ് ചെയ്ത് ക്വാറന്റീൻ ചെയ്ത് ചികിത്സ നൽകുന്ന പദ്ധതിയാണ് ഇത്.കേരളത്തിൽ തുടക്കം മുതൽ കൊവിഡിനെ നല്ലത് പോലെ നിയന്ത്രിക്കാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് മാത്രം സംസ്ഥാനം ചെലവഴിച്ചത് കോടികളാണ്. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ എല്ലാവരും വിശ്രമിക്കാതെ ഇടപെട്ടു. പകർച്ചയുടെ കണ്ണി പൊട്ടിക്കാൻ ബ്രേക് ദി ചെയിൻ ക്യാമ്പയിൻ നടത്തി. ഇതിലൂടെ രോഗപകർച്ച പിടിച്ച് നിർത്താൻ സാധിച്ചുെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. റിവേഴ്സ് ക്വാറന്റീൻ ശക്തിപ്പെടുത്തി. സംസ്ഥാനത്തെ മരണനിരക്ക് കുറയ്ക്കാൻ പ്രയത്നിച്ചുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇക്കാര്യങ്ങളൊന്നും ഓർക്കാതെയാണ് വിമർശനങ്ങൾ ഉയരുന്നത്. ലോക്ക് ഡൗൺന് ശേഷം മരണ നിരക്ക് ഒരൽപ്പം കൂടി. എന്നാൽ ഒരു ഘട്ടത്തിലും ഒരു ശതമാനത്തിന് മുകളിലേക്ക് പോയില്ല. ഒരു വർഷം ആയിട്ടും കേരളത്തിൻ്റെ മരണ നിരക്ക് 0.4% ആണ്. സംസ്ഥാനത്ത് പരിശോധന കുറവെന്ന മുറവിളി എന്തിനെന്ന് മനസിലാകുന്നില്ലെന്നും ശാസ്ത്രീയമായാണ് പരിശോധന നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ലക്ഷണമുള്ളവരെ പരിശോധിക്കുക എന്നതാണ് സംസ്ഥാനത്തെ കൊവിഡ്ന പരിശോധനാ നയം. ടെസ്റ്റ് പെർ മില്യൺ സംസ്ഥാനത്ത് കൂടുതലാണ്. പരിശോധനകൾ കുറച്ചിട്ടില്ല. നിലവിൽ കൊവിഡ് കേസുകളിലുണ്ടായ വർധന ആളുകൾ അശ്രദ്ധ കാട്ടിയത് മൂലം സംഭവിച്ചതാണ്. രക്ഷിക്കാവുന്നിടത്തോളം ജീവനുകൾ രക്ഷിച്ചുവെന്നും ടെസ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കാൻ സാധിച്ചുവെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.എല്ലാ വെല്ലുവിളികൾക്കിടയിലും എല്ലാം നേരിട്ട് മരണനിരക്ക് കുറക്കാൻ സാധിച്ചത് കേരളത്തിൻ്റെ മികവാണ്. ഇനിയും അതിജീവിക്കുന്ന കാര്യത്തിൽ സംസ്ഥാനം ധീരമായി നിൽക്കും.ജനുവരി 30 കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു ദിവസമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വൈറസ് വ്യാപകമായപ്പോള്‍ മുതല്‍ ഇപ്പോള്‍ രാജ്യത്തിന് ആശ്വാസകരമായ വാക്‌സിന്‍ കണ്ടുപിടിച്ചതുവരെയുള്ള സംഭവവികാസങ്ങള്‍ പങ്കുവെച്ചാണ് ആരോഗ്യമന്ത്രി ഇന്ത്യയില്‍ തന്നെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ദിവസം ഓര്‍മ്മിച്ചത്.