സംസ്ഥനത്ത് കോവിഡ് സമൂഹ വ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ക്ക് ശൈലജ
സംസ്ഥാനത്തേക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജപറഞ്ഞു .
തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനമില്ലല്ലന്ന്
ആരോഗ്യമന്ത്രിക്ക് ശൈലജ പറഞ്ഞു അതേസമയം രോഗികളുടെ എണ്ണം വർദ്ധിച്ചാൽ സമൂഹ മുണ്ടാകില്ലെന്ന് പറയാനാവില്ല. ചിട്ടയായ പ്രവര്‍ത്തനം വഴി സമൂഹ്യ വ്യാപനം നിയന്ത്രിക്കാനായി. ഭയപ്പെടുത്തുന്ന കണക്കല്ല പുറത്ത് വരുന്നത്. ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 10 ശതമാനം ആളുകള്‍ക്ക് മാത്രമാണ്. സമ്പര്‍ക്ക വ്യാപനം തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ വഴി സന്നദ്ധ വളണ്ടിയര്‍മാരെ നിയമിച്ചു. ഹോം ക്വാറന്റൈനില്‍ കഴിയുന്നവരെ വളണ്ടിയര്‍മാരെ നിരീക്ഷിക്കും. പേടിപ്പിച്ച് ക്വാറന്‍റൈനില്‍ ഇരുത്തുകയല്ല ചെയ്യുന്നത്. ക്വാറന്‍റൈനിലിരിക്കുന്നവര്‍ക്ക് പ്രത്യേകം കൌണ്‍സിലിങ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തേക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജപറഞ്ഞു . യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണിത്. ഇക്കാര്യം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ചൊവ്വാഴ്ച നടക്കുന്ന വീഡിയോ കോണ്‍ഫ്രന്‍സില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
കോവിഡ് പോസിറ്റീവ് ആയവര്‍ ഫ്ലൈറ്റില്‍ ഉണ്ടാകുമ്പോള്‍ വിമാനത്തില്‍ കൂടെയുള്ളവര്‍ക്കും രോഗം വരാനുള്ള സാധ്യത കൂടും. അതുകൊണ്ടാണ് പരിശോധന നിര്‍ദേശിച്ചത്. ഗര്‍ഭിണികള്‍, മറ്റ് രോഗം ബാധിച്ചവര്‍ എന്നിവര്‍ക്കൊപ്പം കോവിഡ് പോസിറ്റീവ് ആയവര്‍ യാത്ര ചെയ്യുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. അവര്‍ക്കും രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മറ്റൊരു രാജ്യത്ത് നടക്കുന്ന കാര്യമായതിനാല്‍ തീരുമാനിക്കാനുള്ള അധികാരം കേന്ദ്രത്തിനാണ്. വിദേശത്തുള്ള മലയാളികള്‍ക്ക് ടെസ്റ്റ് നടത്തുന്നതിന് കേന്ദ്രം ശ്രമിക്കുമെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിപിഇ കിറ്റ് ഉപേക്ഷിച്ച സംഭവത്തില്‍ കര്‍ശന നിര്‍ദേശം നല്‍കും. അങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു