അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്കുന്നു 580ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് മന്ത്രിയുടെ അന്ത്യശാസനം
483 ഡോക്ടര്‍മാരും 97 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ 580 പേര്‍ക്കാണ് അവസാന അവസരം ലഭിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്നവരും പുന:പ്രവേശിക്കുവാന്‍ താത്പര്യപ്പെടുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരും ഈ മാസം 30ന് മുൻപ് സര്‍വീസില്‍ പ്രവേശിണമെന്ന് മന്ത്രി കെ.കെ. ഷൈലജ. 483 ഡോക്ടര്‍മാരും 97 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ 580 പേര്‍ക്കാണ് അവസാന അവസരം ലഭിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
രേഖാമൂലം സന്നദ്ധത അറിയിക്കുന്നവര്‍ക്ക് ബോണ്ട് വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ക്കും അച്ചടക്ക നടപടികളുടെ തീര്‍പ്പിനും വിധേയമായിട്ടായിരിക്കും നിയമനം നല്‍കുക. നിശ്ചിത തീയതിയ്ക്ക് ശേഷം അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്ക് ഇനിയൊരവസരം നല്‍കുന്നതല്ല. അത്തരക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അവസരം നല്‍കിയിട്ടും അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ മന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് നേരത്തെ പുറത്താക്കിയിരുന്നു. അതിന് പിന്നാലെ സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുളള എല്ലാ വിഭാഗം ജീവനക്കാര്‍ക്കും സര്‍വീസില്‍ പുന:പ്രവേശിക്കാന്‍ ഒരവസരം നല്‍കിയിരുന്നു. അന്ന് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കാണ് സര്‍വീസില്‍ പുന:പ്രവേശിക്കാന്‍ അവസാന അവസരം നല്‍കാന്‍ തീരുമാനിച്ചത്