കെകെ മഹേശന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘം വേ ണം അന്വേഷണത്തി പിഴവ് സംഭവിച്ചിട്ടുണ്ട്
ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമല്ലന്നും കുടുംബം പറഞ്ഞു
കാണിച്ചിക്കുളങ്ങര :കാണിച്ചിക്കുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നൽകി. മഹേശന്റെ കത്തിലെ പരാമർശങ്ങളുടെ അന്വേഷണം നടത്തണെമെന്നാണ് കുടുബത്തിന്റെ ആവശ്യം. ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമല്ലന്നും കുടുംബം പറഞ്ഞു സിബിഐ അന്വേഷണം വേണമെന്ന വിമത സംഘടനകളുടെയും വെള്ളാപ്പള്ളി നടേശന്റേയും ആവശ്യത്തെ പരസ്യമായി തള്ളുകയാണ് മഹേശന്റെ കുടുംബം. ഇതിന് മുന്നോടിയായാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. തന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മഹേശൻ ഭാര്യക്ക് നൽകിയ കത്ത് പൊലീസിന് കൈമാറി ഒപ്പം നേരത്തെ പുറത്ത് വന്ന കത്തുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽകുകയാണ് കുടുംബങ്ങൾ.
മൈക്രോ ഫിനാൻസ് കേസ് അന്വേഷണത്തിൽ പിഴവ് സംഭവിച്ചെന്ന് ബന്ധുക്കൾപറഞ്ഞു . മൈക്രോ ഫിനാൻസ് അഴിമതിയിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണെമെന്നും മഹേശൻറെ കുടുംബം പറയുന്നു.
തട്ടിപ്പ് കേസിൽ മഹേശനെ ഒറ്റപ്പെടുത്തി കുടുക്കാൻ ശ്രമിച്ചുവെന്നാണ് ബന്ദുക്കൾ ആരോപിക്കുന്നത്. ക്രൈം ബ്രാഞ്ചിനെ ഉപയോഗിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നും മൊഴി മാറ്റി നൽകാൻ ആവശ്യപ്പെട്ടതായും ബന്ധുക്കൾ കൂട്ടിച്ചേർത്തു. കേസിന്റെ പേരിൽ ജീവിതകാലം മുഴുവൻ തന്നെ വേട്ടയാടാൻ ശ്രമിച്ചെന്ന് കത്തിൽ പരാമർശിച്ച് മഹേശൻ ഇതിന് നിന്നുകൊടുക്കാൻ തെയ്യാറല്ലെന്നു വ്യക്തമാക്കിയിരുന്നു.മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോർഡിനേറ്ററായിരുന്നു മഹേശന്റെ പേരിൽ . 21 ഓളം കേസുകൾ ഉണ്ട്