നാടുവിറപ്പിച്ചു വീട്ടിൽ കയറിയ രാജവെമ്പാലയെ പിടികൂടി.
വീടിനകത്ത് കൂറ്റൻ രാജവെമ്പാല കയറിയിരിക്കുന്നതറിഞ്ഞെത്തിയ പ്രദേശവാസികളാണ് വിവരം നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചത്
കോതമംഗലം: വീട്ടിൽ കയറിയ വലിയ രാജവെമ്പാലയെ പിടികൂടി.കൊച്ചി ധനുഷ് കോടി ദേശീയപാതയിലെ വാളറ പത്താം മൈലിന്സമീപമുള്ള ദേവിയാർ കോളനിയിലുള്ള ഒരുവീട്ടിൽ കയറിയ രാജവെമ്പാലയെയാണ് വനപാലകർ പിടികൂടിയത്.വീടിനകത്ത് കൂറ്റൻ രാജവെമ്പാല കയറിയിരിക്കുന്നതറിഞ്ഞെത്തിയ പ്രദേശവാസികളാണ് വിവരം നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചത്.നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ അരുൺ സി നായർ കോതമംഗലം ഡി എഫ് യ്ക്ക് കീഴിലുള്ള പാമ്പ് പിടുത്ത വിദക്ത്തനം വനം വകുപ്പു ഉദ്യോഗസ്ഥനുമായ ഷൈൻ നെ ഉടൻ വിവരമറിയിച്ചു.തുടർന്ന് ഷൈനോടൊപ്പം വാളറ ഫോറസ്റ്റ് സ്റേറഷൻ ഡപ്യൂട്ടി റേഞ്ച് ഓഫീസർ ഇൻ-ചാർജ് മുരളി വനപാലകരായ ഉണ്ണികൃഷ്ണൻ, ജിജോ, അഖിൽ സുഗതൻ, ഷിബിൻ ഭാസ് എന്നിവടങ്ങുന്ന സംഘം രാജവെമ്പാല കയറിയിരിക്കുന്ന വീട്ടിലെത്തുകയും വളരെ സാഹസികമായി പിടികൂടുകയുമായിരുന്നു. പിടികൂടിയ രാജവെമ്പാലയെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ ആവറുകൂട്ടി വനത്തിൽ തുറന്നു വിട്ടു. സാധാരണ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി താൻ പിടികൂടിയിട്ടുള്ളതിൽ വച്ച് ഏറെ വലുതാണ് ഈ രാജവെമ്പാലയെന്ന് ഷൈൻ പറഞ്ഞു.