തൊടുപുഴയിൽടാപ്പിഗ് തൊഴിലാളിയെ കൗമാരക്കാരൻ കഴുത്തറുത്തു കൊലപ്പെടുത്തി

0
കൊല്ലപ്പെട്ട സദാനന്ദനാണ്‌ (64)

തൊടുപുഴ:റബ്ബര്‍ ടാപ്പിംഗ്‌ തൊഴിലാളിയെ കൗമാരക്കാരന്‍ കഴുത്തറുത്തു കൊലപ്പെടുുത്തി. ഇടുക്കികാളിയാര്‍ പോലീസ്‌ സ്റ്റേഷന്‍ അതിര്‍ത്തിയിലെ കോടിക്കുളം – നെയ്യശ്ശേരി കോട്ട റോഡിലുള്ള റബ്ബര്‍ തോട്ടത്തില്‍ ഇന്നു രാവിലെയായിരുന്നുസംഭവം. കാളിയാര്‍ എസ്റ്റേറ്റില്‍ താമസക്കാരനായ സദാനന്ദനാണ്‌ (64) കൊല്ലപ്പെട്ടത്‌. സംഭവത്തിൽ അയല്‍വാസിയായ ആന്‍സനാണ്(20) കൊലപാതകം നടത്തിയതെന്നും ഇയാൾ കസ്റ്റഡിയിൽ ഉണ്ടെന്നും കാളിയാർ പോലീസ്‌ അറിയിച്ചു.കഴിഞ്ഞ ദിവസം എസ്റ്റേറ്റിലെ താമസസ്ഥലത്ത്‌ ആന്‍സണ്‍ കൂട്ടുകാരെ കൂട്ടി വന്നത്സദാനന്ദന്‍ ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്ന്‌ ഇതുസംബന്ധിച്ച്‌ എസ്റ്റേറ്റ്‌ മാനേജര്‍ക്ക്‌ സദാനന്ദൻപരാതിയും നല്‍കിയതായി നാട്ടുകാർ

കൊലനത്തിയ പ്രതി ആന്‍സൻ (20)

പറയുന്നു. ഇതേത്തുടര്‍ന്നുണ്ടായ വിരോധമാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.രാവിലെ ടാപ്പിംഗിനെത്തിയ സദാനന്ദനെ പിന്നിലൂടെ എത്തിയ ആൻസൻ
കുത്തി വീഴ്‌ത്തുകയായിരുന്നു. കഴുത്തില്‍ മാരകമായിമുറിവേറ്റ സദാനന്ദനെ ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുവാൻ ശ്രമിച്ചെങ്കിലും യാത്രക്കിടയിൽ മരണപ്പെടുകയായിരുന്നു. കൊലക്ക് ശേഷം രക്ഷപ്പെടുവാൻ ശ്രമിച്ചപ്രതിയെ പിതാവ്‌ കാളിയാര്‍ പോലീസ്‌ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇടുക്കി ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പോലീസ്കൂടുതൽ അന്വോഷണം നടത്തിയെങ്കിലേ കൊലപാതക കാരണം വ്യക്ത്തമാകൂ.

You might also like

-