കീം പ്രവേശന പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ്

കൊവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥികളിൽ ഒരാൾ പരീക്ഷ എഴുതിയത് കരമനയിലെ കേന്ദ്രത്തിൽ വച്ചാണ്

0

തിരുവനന്തപുരം :കീം പ്രവേശന പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.കൊവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥികളിൽ ഒരാൾ പരീക്ഷ എഴുതിയത് കരമനയിലെ കേന്ദ്രത്തിൽ വച്ചാണ്. കരകുളം സ്വദേശിയാണ് ഈ വിദ്യാർത്ഥി. മറ്റൊരാൾ തൈക്കാട് കേന്ദ്രത്തിൽ ആണ് പരീക്ഷ എഴുതിയത്. പൊഴിയൂർ സ്വദേശിയാണ് ഈ വിദ്യാർത്ഥി.

പരീക്ഷാ സമയത്ത് തന്നെ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ കരകുളം സ്വദേശി പ്രത്യേക മുറിയിൽ ഒറ്റക്കാണ് പരീക്ഷ എഴുതാൻ ഇരുന്നത്. അതേസമയം, പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.ജൂലൈ 16നാണ് പരീക്ഷ നടന്നത്. തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സുരക്ഷ ഉറപ്പാക്കി പരീക്ഷ നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സാമൂഹ്യ അകലം പാലിക്കാതെ പട്ടം സ്കൂളില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും തിക്കുംതിരക്കുമുണ്ടാക്കിയതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു

You might also like

-