ഇ ഡി ഉദ്യോഗസ്ഥരുടെ നടപടി വിചിത്രമെന്ന് കിഫ്ബി സോഫ്റ്റ്‌വെയറിന്റെ പാസ്‌വേർഡ് നൽകാൻ  തയ്യാറാണ്

ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ ഫെബ്രുവരി 25 ന് നൽകിയിരുന്നു. സോഫ്റ്റ്‌വെയറിന്റെ പാസ്‌വേർഡ് നൽകാൻ കിഫ്ബി തയ്യാറായിരുന്നു. ആവശ്യമില്ലെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചുവെന്നും കിഫ്ബി അധികൃതർ വ്യക്തമാക്കി.

0

തിരുവനന്തപുരം :ആദായ നികുതി വകുപ്പിന്റെ പരിശോധനയ്‌ക്കെതിരെ കിഫ്ബി. ഉദ്യോഗസ്ഥരുടെ നടപടി വിചിത്രമെന്ന് കിഫ്ബി പറഞ്ഞു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ ഫെബ്രുവരി 25 ന് നൽകിയിരുന്നു. സോഫ്റ്റ്‌വെയറിന്റെ പാസ്‌വേർഡ് നൽകാൻ കിഫ്ബി തയ്യാറായിരുന്നു. ആവശ്യമില്ലെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചുവെന്നും കിഫ്ബി അധികൃതർ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ്

ഇൻകംടാക്സ് കമ്മിഷണർ ശ്രീ മഞ്ജിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ആദായനികുതി വകുപ്പിന്റെ കൊച്ചി ഓഫിസിലെ ഒരു സംഘം ഉദ്യോഗസ്ഥർ കിഫ്ബിയിൽ പരിശോധന നടത്തി. കരാറുകാർക്കുള്ള പേയ്മെന്റിലെ ടിഡിഎസ് കിഴിവ് ചെയ്തത് സംബന്ധിച്ചായിരുന്നു പരിശോധന. ഉച്ചയ്ക്ക് 12 മണിയോടെ തുടങ്ങിയ പരിശോധന അർധരാത്രി വരെ ഏതാണ്ട് 12 മണിക്കൂറോളം നീണ്ടുനിന്നു.
കിഫ്ബി സിഇഒ, ജോയിന്റ് ഫണ്ട് മാനേജർ എന്നിവരെ വിശദമായി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.രാത്രി ഒമ്പതരയോട് കൂടി കിഫ്ബി സിഇഓയുടെ ചോദ്യം ചെയ്യൽ, ഇൻകം ടാക്സ് കമ്മിഷണർ ഏറ്റെടുക്കുകയും അതു രാത്രി വൈകി 11.30 വരെ നീളുകയും ചെയ്തു. ടിഡിഎസ് കിഴിവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രോജക്ട് ആൻഡ് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം(PFMS), ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം(FMS) എന്നീ സോഫ്റ്റ് വെയർ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനരീതി ഇൻകംടാക്സ് ഉദ്യോഗസ്ഥർക്ക് കിഫ്ബി വിശദീകരിച്ചു കൊടുത്തു. കിഫ്ബി, എസ്പിവി, ഭരണവകുപ്പുകൾ എന്നീ മൂന്നു വിഭാഗങ്ങൾക്കും ആക്സസ് ഉള്ളതാണ് PFMS ഉം FMS ഉം.ഇതിൽനിന്ന് ഇൻകംടാക്്സ് പരിശോധനാ സംഘം ആവശ്യപ്പെട്ട എല്ലാ വിശദാംശങ്ങളും അവർക്ക് കൈമാറുകയും ചെയ്തു.പരിശോധനാ സംഘം ആവശ്യപ്പെട്ടപ്രകാരം നിർദിഷ്ട ഫോർമാറ്റിലുള്ള മറ്റു വിവരങ്ങൾ മാർച്ച് 29 ഓട് കൂടി കൈമാറുന്നതാണ്.
PFMS , FMS സോഫ്റ്റ് വെയറുകളിലേക്ക് ആക്സസിനായി പരിശോധനാ സംഘത്തിന് താൽക്കാലിക പാസ് വേർഡും നൽകാൻ കിഫ്ബി തയാറായിരുന്നെങ്കിലും അതിന്റെ ആവശ്യമില്ല എന്ന് അവർ അറിയിക്കുകയായിരുന്നു.
ആദായനികുതി വകുപ്പ് പരിശോധന സംഘത്തിന്റെ ചോദ്യങ്ങളുടെ സാരാംശം
*കരാറുകാരന്റെ അക്കൗണ്ടിലേക്ക് കിഫ്ബിയാണ് പണം കൈമാറുന്നത് എന്നതിനാൽ ടിഡിഎസ് കിഴിവ് ചെയ്യേണ്ടതിന്റെ ബാധ്യതയും കിഫ്ബിക്കല്ലേ…
ഐടി ആക്ടിന്റെയും കിഫ്ബി നടപടിക്രമങ്ങളുടെയും തെറ്റായ വ്യാഖ്യാനമാണ് ഇങ്ങനെ ഒരു ചോദ്യത്തിന്റെ അടിസ്ഥാനം.
1.ഐടി ആക്ട് സെക്ഷൻ 194 സി പ്രകാരം ജോലി തീർത്ത വകയിൽ കരാറുകാരന് ‘ എത്ര തുകയും കൈമാറാൻ ഉത്തരവാദിത്തമുള്ള വ്യക്തി” തന്നെയാണ് ടിഡിഎസ് കിഴിവ് ചെയ്യാനും ബാധ്യസ്ഥപ്പെട്ടിരിക്കുന്നത്. ആക്ടിലെ വ്യവസ്ഥ വളരെ വ്യക്തമാണ്. അതായത് പേയ്മെന്റ് നടത്തുന്നവരാണ് അല്ലാതെ മറ്റാർക്ക് വേണ്ടിയെങ്കിലും പേയ്മെന്റ് നടത്തുന്നവരല്ല ടിഡിഎസിൽ കിഴിവ് വരുത്തേണ്ടത്.
2.കിഫ്ബി ഫണ്ട് ചെയ്യുന്ന പദ്ധതികളുടെ പ്രവർത്തി ചെയ്യുന്ന കരാറുകാരനും കിഫ്ബിയും തമ്മിൽ ഒരു തരത്തിലുള്ള നിയമപരമായ ബന്ധമോ കരാർപ്രകാരമുള്ള ബാധ്യതകളോ ഇല്ല. നിലവിൽ 42 എസ്പിവികളാണ് കിഫ്ബിയുടെ പദ്ധതികൾ നിർവഹിക്കുന്നത്.
്3.ഈ എസ്പിവികളാണ് കരാറുകാരെ തിരഞ്ഞെടുക്കുന്നതും നിയമിക്കുന്നതും. അതായത് പ്രവർത്തികളുടെ എഗ്രിമെന്റ് അഥോറിറ്റി എസ്പിവിയാണ്്.
4.ബന്ധപ്പെട്ട അധികാരസ്ഥാപനങ്ങൾക്ക് നൽകേണ്ട തുക( ബില്ലിൽ നടത്തേണ്ട നിയമപരമായത് ഉൾപ്പെടെയുള്ള എല്ലാ കിഴിവുകളും അടക്കം )കിഫ്ബി എസ്പിവിക്ക് നൽകുമെന്ന് പ്രവർത്തി ടെൻഡർ ചെയ്യുന്ന വേളയിൽ തന്നെ ”സ്റ്റാൻഡേർഡ് ബിഡിങ് ഡോക്യുമെന്റി”ൽ വ്യക്തമാക്കിയിട്ടുണ്ട്.
5.ഇതനുസരിച്ച് എസ്പിവിയും കരാറുകാരും തമ്മിൽ സാധാരണ ഉണ്ടാക്കുന്ന കരാർപ്രകാരം എസ്പിവിയാണ് പ്രവർത്തികളുടെ നിർവഹണവും പൂർത്തീകരണവും വിലയിരുത്തി കരാറുകാർക്ക് പണം നൽകാൻ ബാധ്യസ്ഥമായിരിക്കുന്നത്.
6.ഒരു ത്രികക്ഷി കരാർ മുഖേനയാണ് സർക്കാരും കിഫ്ബിയും എസ്പിവിയും തമ്മിലുള്ള ബന്ധം നിയമപരമായി സാധുതയുള്ളതാകുന്നത്.
7.2017 ജൂലൈ 19 ന് ബഹു.ധനകാര്യമന്ത്രി ചെയർമാനായ കിഫ്ബിയുടെ എക്സിക്യുട്ടിവ് കമ്മിറ്റി ത്രികക്ഷി കരാറിന്റെ ഘടനയ്ക്ക് അംഗീകാരം നൽകിയത്. 2018 ഏപ്രിൽ 18 ന് പുറപ്പെടുവിച്ച GO(Ms)No.160/2018/Fin പ്രകാരം സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്
8.ത്രികക്ഷി കരാറിലെ അഞ്ചാം പാരഗ്രാഫ് ഇങ്ങനെ പറയുന്നു
കരാറുകാർക്ക് പണം നൽകുന്ന വേളയിൽ തന്നെ ഇൻവോയിസ് പ്രകാരം കിഴിവുകൾക്കും/പേയ്മെന്റുകൾക്കുമുള്ള പണം ഒന്നാം കക്ഷിയായ എസ്പിവിയ്ക്ക് കൈമാറേണ്ടതും ഒന്നാംകക്ഷി(എസ്പിവി) നിശ്ചിതസമയത്തിനുള്ളിൽ അതാത് അധികാരസ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ ഈ കിഴിവ്/ പേയ്മെന്റ് അടച്ചു തീർക്കേണ്ടതുമാണ്.
9. ഇതുപ്രകാരം പേയ്മെന്റ് സാങ്ഷനിങ് അഥോറിറ്റി എന്ന നിലയിൽ എസ്പിവി അനുമതി നൽകുന്ന ഇൻവോയിസ്/ബിൽ കിഫ്ബിയിലേക്ക് പേയ്മെന്റിനായി അയയ്ക്കുന്നു. എസ്പിവി പുറപ്പെടുവിക്കുന്ന പ്രൊസീഡിങ്സിന്റെ അടിസ്ഥാനത്തിൽ നിയമപ്രകാരമുള്ള കിഴിവുകൾക്ക് ശേഷം കരാറുകാരന് കിഫ്ബി പേയ്മെന്റ് നടത്തുന്നു.
10.നിയമപ്രകാരമുള്ള ഈ കിഴിവ് തുക ത്രികക്ഷി കരാർ പ്രകാരമുള്ള അടവിനായി കിഫ്ബി എസ്പിവിക്ക് കൈമാറുന്നു
11.എഗ്രിമെന്റ് അഥോറിറ്റി,പേയ്മെന്റ് സാങ്ഷനിങ് അഥോറിറ്റി എന്നീ നിലകളിൽ ഐടി ആക്ട് സെക്ഷൻ 194 സി പ്രകാരം, സ്റ്റാറ്റിയൂട്ടറി പേയ്മെന്റിന് ഉത്തരവാദിത്തമുള്ള വ്യക്തി(‘Person responsible’) എസപിവി ആണ്.
12. കിഫ്ബി , കരാറുകാർക്കുള്ള പേയ്മെന്റ് ഇനത്തിൽ ഇതുവരെ 5149.84 കോടി രൂപയും ഇൻകംടാക്സ് ടിഡിഎസ് കിഴിവ് ഇനത്തിൽ 73.18 കോടി രൂപ എസ്പിവിക്കും കൈമാറിയിട്ടുണ്ട്.
അതായത് ടിഡിഎസ് കിഴിവ് അടവിനായി എസ്പിവികൾക്ക് നൽകേണ്ട മൊത്തം തുക 73.18 കോടി രൂപ ഇതിനകം കൈമാറി കിഫ്ബി ഉത്തരവാദിത്തം പൂർണമായും നിർവഹിച്ചിട്ടുണ്ട്. ഇതുസംബന്ധമായി കിഫ്ബിയോട് ഇൻകംടാക്സ് ഡിപ്പാർട്മെന്റ് ആരാഞ്ഞ എല്ലാവിശദാംശങ്ങളും ഫെബ്രുവരി 25ന് തന്നെ കൈമാറിയിരുന്നു.അതുകൊണ്ട് തന്നെ ഇൻകംടാക്സ് കമ്മിഷണറുടെ നേതൃത്വത്തിൽ പത്തുപതിനഞ്ച് ഉദ്യോഗസ്ഥർ ഇപ്പോൾ കിഫ്ബിയിലെത്തി നടത്തിയ പരിശോധന വിചിത്രമെന്ന് മാത്രമേ പറയാനുള്ളു.
NB: ഇതുവരെ 63249.60കോടി രൂപയുടെ 899 പദ്ധതികൾക്കാണ് കിഫ്ബി ധനാനുമതി നൽകിയിട്ടുള്ളത്. ഇതിൽ 43249.6 കോടി രൂപ അടിസ്ഥാന സൗകര്യവികസനപദ്ധതികൾക്കും 20000 കോടി രൂപ ദേശീയ പാതാ,വ്യവസായ പാർക്കുകൾ തുടങ്ങിയവയ്ക്കുള്ള സ്ഥലമേറ്റെടുക്കലിനും വേണ്ടിയാണ്. ഇതിൽ 21328.87 കോടി രൂപയ്ക്കുള്ള 488 പദ്ധതികൾ ടെൻഡർ ചെയ്തുകഴിഞ്ഞു. 19039.84 കോടി രൂപയ്ക്കുള്ള 435 പദ്ധതികളുടെ പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. പദ്ധതികൾക്കായി ഇതുവരെ ആകെ ചിലവഴിച്ചത് 9726.46 കോടി രൂപയാണ്. ഇതിൽ 5932.41 കോടി രൂപയാണ് കരാറുകാർക്ക് കിട്ടേണ്ട തുക.അതിൽ ടിഡിഎസ് ഉൾപ്പെടെയുള്ള പിടുത്തം കഴിഞ്ഞ് 5149.84 കോടി രൂപ കരാറുകാർക്ക് വിതരണം ചെയ്തു കഴിഞ്ഞു. ഇതിൽ ടിഡിഎസ് ഇനത്തിലെ 73.18 കോടി രൂപ അടക്കം 782.57 കോടി രൂപ നിർവഹണഏജൻസികളായ എസ്പിവികൾക്ക് കൈമാറിക്കഴിഞ്ഞു.ഇതിൽ റീടെൻഷൻ മണി ഉൾപ്പെടെയുണ്ട്. ദേശീയ പാതാ ,വ്യവസായ പാർക്കുകൾക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കലിനായി 3806.21 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്.
May be an image of text
317
15 comments
76 shares
Like

 

Comment
Share
You might also like

-