ഇടുക്കിയിൽ കഞ്ചാവ് വേട്ട, ഒരുകിലോയിലധികം കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

കമ്പം, തേനി മുതലായ സ്ഥലങ്ങളിൽ നിന്ന് ഗഞ്ചാവ് വാങ്ങി സൂക്ഷിച്ച് ടൂറിസ്റ്റുകൾക്കും മറ്റും വിൽപ്പന നടത്തുന്നയാളാണ്തമിഴ്നാട്ടിലെ ബോഡി നായ്ക്കന്നൂരിൽ പോയി ഗഞ്ചാവ് വാങ്ങിക്കൊണ്ടുവന്ന് ഉടുമ്പഞ്ചോലയിലുള്ള വീട്ടിലേക്ക് പോകുന്നതിനിടയിലാണ് എക്സൈസ് സംഘത്തിന്റെ വലയിൽ കുടുങ്ങിയത്

0

അടിമാലി :ഇന്ന് രാവിലെ 6 മണിക്കാണ് ഒരു കിലോ 50 ഗ്രാം ഗഞ്ചാവുമായി ഒരാളെ അടിമാലിനാർകോട്ടിക് എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയത്  തമിഴ്നാട് ബോഡി നായ്ക്കന്നൂർ കൊസവപാളയം സ്വദേശിയും ഇപ്പോൾ ഉടുമ്പഞ്ചോല താലൂക്കിലെ കുക്കുലാർ കരയിൽ താമസക്കാരനുമായ പെരുമാൾ മകൻ വിജി (37/18) എന്നയാളാണ് പിടിയിലായത് ഇയാൾ കമ്പം, തേനി മുതലായ സ്ഥലങ്ങളിൽ നിന്ന് ഗഞ്ചാവ് വാങ്ങി സൂക്ഷിച്ച് ടൂറിസ്റ്റുകൾക്കും മറ്റും വിൽപ്പന നടത്തുന്നയാളാണ്തമിഴ്നാട്ടിലെ ബോഡി നായ്ക്കന്നൂരിൽ പോയി ഗഞ്ചാവ് വാങ്ങിക്കൊണ്ടുവന്ന് ഉടുമ്പഞ്ചോലയിലുള്ള വീട്ടിലേക്ക് പോകുന്നതിനിടയിലാണ് എക്സൈസ് സംഘത്തിന്റെ വലയിൽ കുടുങ്ങിയത്. രണ്ടു മാസത്തോളമായി ഇയാൾ എക്സൈസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ K P ജീസൺ – ന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ജി.വിജയകുമാർ, പ്രിവന്റീവ് ഓഫീസർമാരായ KV സുകു, K K സുരേഷ് കുമാർ, ലിജോ ഉമ്മൻ, CEO മാരായ N N സഹദേവൻ പിള്ള, K S മീരാൻ, V J വിനോജ്, ശരത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്‌തു

You might also like

-