മൂന്ന് കിലോയിൽ അധികം  കഞ്ചാവുമായി രണ്ട് പേർ തിരു: റൂറൽ ഷാഡോ പോലീസിന്റെ പിടിയിൽ :

മേനംകുളം ,ചിറ്റാറ്റുമുക്ക് സനിൽ ഭവനിൽ അപ്പൂട്ടൻ എന്ന് വിളിക്കുന്ന സച്ചു (വയസ്സ് 27) എന്നിവർ ആണ്  പിടിയിൽ

0

തിരുവന്തപുരം :ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കുന്ന  വിചാരണ തടവുകാർക്ക് കൈമാറുന്നതിനായി പ്രത്യേക രീതിയിൽ പൊതിഞ്ഞ് കരുതിയിരുന്ന  കഞ്ചാവ് പൊതികൾ ഉൾപ്പെടെ 3 Kg 130 Gm കഞ്ചാവുമായാണ് രണ്ടു പേർ ഷാഡോ പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം , പളളിപ്പുറം ,പണയിൽ വീട്ടിൽ വിനീത് (വയസ്സ് 24)

മേനംകുളം ,ചിറ്റാറ്റുമുക്ക് സനിൽ ഭവനിൽ അപ്പൂട്ടൻ എന്ന് വിളിക്കുന്ന സച്ചു (വയസ്സ് 27) എന്നിവർ ആണ്  പിടിയിൽ ആയത്.  ജയിൽ പുളളികൾക്കും, സ്കൂളുകളിലും  കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും  വിൽപ്പനക്കായി  തമിഴ്നാട്ടിൽ നിന്നും കൊണ്ട് വന്നതാണ് കഞ്ചാവ് . പളളിപ്പുറം മേനംകുളം ഉൾപ്പെടെ റൂറൽ ജില്ലയിലെ   കഞ്ചാവ് കച്ചവടവും ലഹരി ഉപഭോഗവും  വർദ്ധിച്ച  ഭാഗങ്ങളിൽ രഹസ്യമായി  പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ശരീരത്തിലെ  രഹസ്യ ഭാഗങ്ങളിൽ കൂടി ഉള്ളിൽ കടത്തി  ജയിലിനകത്തേക്ക് കഞ്ചാവ് കടത്തുന്നതായി രഹസ്യ  വിവരം ലഭിച്ചതിനെ തുടർന്ന് കോടതി പരിസരങ്ങളിൽ എത്തുന്ന മുൻ കുറ്റവാളികളേയും  രഹസ്യമായി പോലീസ് നിരീക്ഷിച്ച് വരുകയായിരുന്നു.  പിടിയിൽ ആയവർ   രണ്ട് മാസത്തിൽ അധികമായി  ഷാഡോ പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇവർ പിടിയിൽ ആയതോടെ ജില്ലയിലെ  കഞ്ചാവിന്റെയും മറ്റ് ലഹരി വസ്തുക്കളുടേയും വിൽപ്പനക്കാരെ കുറിച്ചും , ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.അശോക് കുമാർ IPS ന്റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ DYSP പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ  ആറ്റിങ്ങൽ IOP എം. അനിൽകുമാർ, ഷാഡോ SI സിജു.കെ.എൽ.നായർ , തിരു: റൂറൽ ഷാഡോ ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

You might also like

-