കെവിന് കേസില്‍ കൈക്കൂലി വാങ്ങിയ എഎസ്ഐയെ പിരിച്ചുവിട്ടു
എഎസ്ഐ ടി എം ബിജുവിനെയാണ് പിരിച്ചുവിട്ടത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറാണ് നടപടിഎടുത്തത്.
.കോട്ടയം:കെവിന് കേസില്‍ കൈക്കൂലി വാങ്ങിയ എഎസ്ഐയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. എഎസ്ഐ ടി എം ബിജുവിനെയാണ് പിരിച്ചുവിട്ടത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറാണ് നടപടിഎടുത്തത്.
കേസിലെ മുഖ്യപ്രതി ഷാനുവില്നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. സംഭവ സമയം ബിജുവിനൊപ്പം ഉണ്ടായിരുന്ന പൊലീസ് ഡ്രൈവറുടെ മൂന്നു വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി